വേട്ടൈയ്യനിലെഫഹദിന്‍റെ അഭിനയം ആകാംഷയോടെ നോക്കുന്ന രജനികാന്ത്

Spread the love

ര ജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടൈയ്യനിലെ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ വീഡിയോ പുറത്തിറക്കി.

video
play-sharp-fill

ചിത്രത്തില്‍ പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

ഫഹദ് ഫാസിലും രജനികാന്തും അമിതാഭ് ബച്ചനും ഉള്‍പ്പെടുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷൻ വീഡിയോയും നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിട്ടുണ്ട്. ഫഹദിന്‍റെ അഭിനയം കാണാൻ എത്തുന്ന രജനികാന്തിന്‍റെ ആകാംക്ഷയും വീഡിയോയില്‍ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോണിറ്ററില്‍ ഫഹദ് തന്‍റെ അഭിനയം കണ്ടുകൊണ്ടിരിക്കുമ്ബോള്‍ തൊട്ടുപിന്നിലായി അതിശയത്തോടെ രജനികാന്തും നില്‍ക്കുന്നുണ്ട്.

ഒരു ഫണ്‍ മൂഡിലുള്ള കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിക്രം, മാമന്നൻ എന്നീ സിനിമകള്‍ക്ക് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.

അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിംഗ്, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കള്‍.