സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം; സൈബർ എസ് ഐയുടെ പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്; മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് എഫ്ഐആർ.
സ്വന്തം ലേഖിക
കൊച്ചി: സമൂഹ മാധ്യമത്തിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്.
സൈബർ സെൽ എസ് ഐ യുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് എഫ്ഐആർ. കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം രാജീവ് ചന്ദ്രശേഖർ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീവ്ര ഗ്രൂപ്പുകളോട് മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസും അതിനു കൂട്ടുനിൽക്കുകയാണെന്നുമാണ് രാജീവ് കുറ്റപ്പെടുത്തിയത്. സമാധാനം നിലനിർത്താൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് പൊഴിയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് വെറും വിഷമല്ല കൊടും വിഷമാണ്. കേന്ദ്രമന്ത്രി സംസാരിക്കുന്നത് പോലെയല്ല, വിടുവാൻ സംസാരിക്കുന്നതുപോലെയാണ് രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് അദ്ദേഹവും കൂട്ടാളികളും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.