
കേരളത്തിൽ ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ ; 15 സീറ്റുകള്‍ പിടിച്ചുതരും, ഏഷ്യാനെറ്റ് ഉപയോഗിക്കും, രാജീവ് ചന്ദ്രശേഖർ ടീം മോദിയുടെ ഇന്റർവ്യൂ പാസായത് ഇങ്ങനെ
‘രാജീവ് ചന്ദ്രശേഖർ: പദവി: കേരളത്തിന്റെ പുതിയ ബി ജെ പി പ്രസിഡന്റ്. ഇട്ടുമൂടാൻ പണം. 15 സീറ്റുനേടി കേരള ഭരണം. ടീം മോദിയുടെ ഇന്റർവ്യൂ പാസായത് ഇങ്ങിനെ…വൻ പ്രോജക്ടുമായി കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ പവ്വർപോയിൻ്റ് പ്രസൻ്റേഷൻ. ഗവർണ്ണർ സി വി ആനന്ദബോസിന്റെ സർട്ടിഫിക്കറ്റും.കേരളത്തില്‍ ബി ജെ പിയുടെ ശോഭ എന്താകും’. സജീവ രാഷ്ട്രീയക്കാരൻ അല്ലാത്ത രാജ്യത്തേ വൻ ബിസിനസ് രാജാവ് കൂടിയായ രാജീവ് ചന്ദ്രശേഖർ കേരളത്തില്‍ ബി ജെ പിയെ നയിക്കുമ്ബോള്‍ എന്താകും പാർട്ടിയുടെ ഭാവി.
മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായത് അദ്ദേഹത്തിനു ചില കാര്യങ്ങള്‍ അമിത് ഷാ – മോദി നേതൃത്വത്തേ ധരിപ്പിക്കാൻ ആയതിനാല്‍. വരുന്ന നിയമ സഭാ ഇലക്ഷനില്‍ കേരളത്തില്‍ 15 സീറ്റുകള്‍. ഈ സീറ്റുകള്‍ ഏതൊക്കെ എന്ന് അദ്ദേഹം ഒരു പട്ടിക തയ്യാറാക്കി നല്കി. കേരളത്തില്‍ എന്തു ചെയ്യും എന്ന് ഒരു പദ്ധതി റിപോർട്ട് തയ്യാറാക്കിയും നല്കി. മാത്രമല്ല കേരളത്തിലെ ഒന്നാം ചാനല്‍ ആയ ഏഷ്യാനെറ്റിന്റെ സ്വാധീനം ഉപയോഗിക്കും എന്നതും അനുകൂലമായി
എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ലക്ഷ്യമിട്ട ശോഭാ സുരേന്ദ്രൻ മാത്രമല്ല ജനറല്‍സെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ എന്നിവർ കൈയ്യില്‍ ഒരു ഫയലും പദ്ധതിയും ഇല്ലാതെയായിരുന്നു കേന്ദ്ര നേതാക്കളേ കണ്ടത്. കേരളത്തില്‍ എത്ര സീറ്റു നേടും. അങ്ങിനെ സീറ്റുകള്‍ നേടാൻ സ്വന്തം ആയി കൈയ്യില്‍ എന്ത് തന്ത്രം ഉണ്ട് എന്നൊന്നും ഇവർക്ക് ബോധിപ്പിക്കാൻ ആയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ രാജീവ് ചന്ദ്രശേഖർ കണക്കുകള്‍ കൃത്യമായി കൂട്ടിയും വരച്ചും വിവരിച്ചും നല്കി. ലക്ഷ്യത്തിലേക്ക് എത്താൻ കേരളം അടക്കി വാഴുന്ന ചാനല്‍ ഏഷ്യാനെറ്റിനെ ചൂണ്ടിക്കാട്ടി. ബിസിനസ് ബന്ധവും പണവും എല്ലാം വേറെ. ഒത്താല്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്നതും തെളിവോടെ അടിവരയിട്ട് നല്കി
ശോഭാ സുരേന്ദ്രൻ മാത്രമല്ല ജനറല്‍സെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ എന്നിവർ കേന്ദ്രത്തില്‍ എത്തിയത് കേരള സർക്കാർ കേന്ദ്രത്തില്‍ ഫയല്‍ ഇല്ലാതെ ചർച്ചക്ക് പോകുന്ന പോലെ ആയപ്പോള്‍ രാജീവ് ചന്ദ്ര ശേഖർ വൻ പദ്ധതിയുടെ ഫയലും തെളിവും വഴികളും ആയാണ് എത്തിയത്. അതിനാല്‍ തന്നെ ഇന്റർവ്യൂവില്‍ രേഖകള്‍ ഇല്ലാത്തവരും തെളിവുകള്‍ ഇല്ലാത്തവരും ഔട്ടായി. രാജീവ് ചന്ദ്ര ശേഖർ അങ്ങിനെ ഇന്റർവ്യൂ അനായാസേന ജയിച്ച് മിടുക്കനും ആയി.
ഗവർണ്ണർ ഡോ സി വി ആനന്ദബോസ്
കേരളത്തില്‍ പ്രസിഡന്റ് ആകാൻ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർക്ക് ഏറ്റവും സഹായം ആയത് ബംഗാള്‍ ഗവർണ്ണർ ഡോ സി വി ആനന്ദബോസിന്റെ ഇടപെടല്‍ എന്ന് പറയുന്നു. ആനന്ദ ബോസിന്റെ റിപോർട്ട് രാജീവ് ചന്ദ്രശേഖർക്ക് അനുകൂലമായിരുന്നു. ഏതാനും ദിവസം മുമ്ബാണ് ഗവർണ്ണർ അമിത്ഷാ ഉള്‍പ്പെടുയുള്ളവരുമായി കൂടിയാലോചന നടത്തിയത്
ഏഷ്യാനെറ്റ് ബഹിഷ്കരണം ഇനി എന്താകും?
ബി ജെ പി ഏറ്റവും കൂടുതല്‍ തവണ കേരളത്തില്‍ ബഹിഷ്കരിച്ച വാർത്താ ചാനല്‍ ഏഷ്യാനെറ്റാണ്. അതിന്റെ തലപത്താണ് രാജീവ് ചന്ദ്ര ശേഖർ. ഏഷ്യാനെറ്റ് അവതാരിക സിന്ധു സൂര്യകുമാർ മഹാ കുംഭമേളയെ അപമാനിച്ചപ്പോള്‍ മാപ്പുമായി രാജീവ് ചന്ദ്ര ശേഖർ നേരിട്ട് എത്തിയിരുന്നു. എന്നും ഏഷ്യാനെറ്റുമായി അടിപിടി കൂടുന്ന ബി ജെപിക്ക് ഇനി ചാനലുമായുള്ള ബന്ധം എന്താകും
പ്രസിഡന്റ് സ്ഥാനത്തേക്ക് വൻ നീക്കം നടത്തിയത് ശോഭാ സുരേന്ദ്രൻ തന്നെയായിരുന്നു.കേരളത്തിലെ ബി ജെ പിക്കാരുടെ ആശയും ആവേശവും ആയിരുന്നു ശോഭാ സുരേന്ദ്രൻ. എന്നാല്‍ ഫലം വന്നപ്പോള്‍ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി ജെ പിക്ക് വരുന്ന ഫലം പോലെ സംഭവിച്ചു
ശോഭാ സുരേന്ദ്രൻ മാത്രമല്ല ജനറല്‍സെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് വൻ നീക്കം നടത്തിയതും വിഫലമായി. സജീവ രാഷ്ട്രീയക്കാരേ ആക്കാതെ ഒരു ബിസിൻസുകാരനെ പാർട്ടി തലപ്പത്ത് എത്തിച്ചതിലൂടെ നരേന്ദ്ര മോദി ലക്ഷ്യം വയ്ക്കുന്നത് എന്താകും? കേരളത്തിലെ ബി ജെ പി പ്രവർത്തകരുടെ ആവേശം ആകാൻ പുതിയ പ്രസിഡന്റിനു ആകുമോ?
ഇതിനിടെ ജേക്കബ് തോമസ് പ്രസിഡന്റ് ആകാൻ ചരടുവലി നടത്തിയിരുന്നു. തീപാറുന്ന പോരാട്ടം ആയതിനാല്‍ ജേക്കബ് തോമസ് ആഗ്രഹം മനസില്‍ ഒതുക്കി സ്വയം നേരത്തേ പിൻ മാറുകയായിരുന്നു
ഇ.പി ജയരാജൻ റിസോട്ട് ബന്ധം
ഇ പി ജയരാജൻ കണ്ണൂരില്‍ നിർമ്മിച്ച ആയുർവേദ റിസോട്ടില്‍ രാജീവ് ചന്ദ്ര ശേഖറിനുള്ള ബന്ധം വിവാദമായിരുന്നു. എന്നാല്‍ ഒരു ബിസിനസുകാരൻ എന്ന നിലയില്‍ പല കാര്യങ്ങളും ഉണ്ടാകും എന്നായിരുന്നു അന്ന് മറുപടി. സി പി എം – ബി ജെ പി ശത്രുതാ രാഷ്ട്രീയം ഒന്നും സജീവ രാഷ്ട്രീയക്കാരനല്ലാത്ത ഇദ്ദേഹത്തിനു വശം ഇല്ല. അതിനാല്‍ തന്നെ അബദ്ധത്തില്‍ ചാടുമോ എന്നും അതോ സി പി എം- ബി ജെ പി ശത്രുത- കൊലപാതക രാഷ്ട്രീയം അവസാനിച്ച് വികസന രാഷ്ട്രീയം വരുമോ എന്നും കാത്തിരുന്ന് കാണാം