Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ഡൽഹി: ഹിമാചൽ പ്രദേശിൽ അതിതീവ്ര മഴ തുടരുന്നു. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ഇന്ന് 8 ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, അടുത്ത 24 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

നിലവിൽ, രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ 12 സംഘങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂര്‍, സിൻമൗർ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന വിനോദ സഞ്ചാര മേഖലയിൽ എല്ലാം നദി കരകവിഞ്ഞു ഒഴുകുകയാണ്. ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂർ, സിർമൗർ ജില്ലകളിൽ ആണ് റെഡ് അലർട്ട്. മലയോര മേഖലകളിൽ ഇടിയും മിന്നലും ഒപ്പം അടക്കം ശക്തമായ മഴയ്ക്ക് സാധ്യത.

അതേസമയം, മണാലിയിലേക്ക് പോയ മലപ്പുറം സ്വദേശികളായ കുടുബം അടക്കം 10 പേരെ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെ കുടുങ്ങിയ ഡോക്ടർമാർ അടക്കം 51 പേർക്ക് ഇന്നലെയും മടങ്ങാനായില്ല.

18 മെഡിക്കൽ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കസോളിൽ കുടുങ്ങിയ തൃശൂർ മെഡിക്കൽ കോളേജിലെ 18 വിദ്യാർത്ഥികളെ ഇന്നലെ രാത്രി ഹോട്ടലിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിലെ 17 വനിതാ ഡോക്ടർമാർ നിലവിൽ മണാലിയിലെ ഹഡിംബ ഹോം സ്‌റ്റെയിലാണുള്ളത്.

10 പുരുഷന്മാർ കോസ്കാറിലെ ഡോർമെട്രിയിലുണ്ട്. 6 മലയാളി മാധ്യമ പ്രവർത്തകരുടെ സംഘം മണ്ടിയിൽ തുടരുന്നു. 400 വിനോദ സഞ്ചാരികൾ പലയിടങ്ങളിൽ ആയി കുടുങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.