video
play-sharp-fill
ഇന്നും നാളെയും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത, ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട്

ഇന്നും നാളെയും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത, ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ബംഗാൾ‍ ഉൾക്കടലിൽ ഇന്നും അറബിക്കടലിൽ നാളെയും പുതിയ ന്യൂനമർദം രൂപപ്പെടുമെങ്കിലും കേരളത്തെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇന്ന് അറബിക്കടലിൽ മീൻ പിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും. ഇത് പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച്‌ 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനാണു സാധ്യത.

മധ്യ കിഴക്കൻ അറബിക്കടലിൽ നാളെ പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും.

ശ്രീലങ്കൻ തീരത്തു രൂപപ്പെട്ട ചക്രവാതച്ചുഴി അറബിക്കടലിലേക്കു നീങ്ങിത്തുടങ്ങി.