കാറ്റിലും മഴയിലും വെന്നിമല ക്ഷേത്രത്തിന് കനത്ത നാശം: തകർന്നത് പുരാവസ്തുവായി പ്രഖ്യാപിച്ചിരുന്ന ക്ഷേത്ര മേൽക്കൂര; അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി
തേർഡ് ഐ ബ്യൂറോ
കോട്ടയം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന് കനത്ത നാശം. ക്ഷേത്രത്തിലെ മേൽക്കൂരയാണ് കാറ്റിലും മഴയിലും തകർന്നു വീണത്. ഇതോടെ ചരിത്രപ്രാധാന്യവും പുരാവസ്ഥു പ്രാഥാന്യവുമുള്ള ക്ഷേത്രത്തിന്റെ മേൽക്കൂരയാണ് തകർന്നത്.
രണ്ടു ദിവസം മുൻപുണ്ടായ കാറ്റിലും മഴയിലുമാണ് ക്ഷേത്രത്തിലെ മേൽക്കൂര ഇത്തരത്തിൽ തകർന്നു വീണത്. മേൽക്കൂര തകർന്നതോടെ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിലെ കൂത്തമ്പലത്തിന്റെ ഭാഗം ചോർന്നൊഴുകുകയായിരുന്നു. പുരാവസ്ഥ വകുപ്പിന്റെ സംരക്ഷണ പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനമാണ് ഇപ്പോൾ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എന്തെങ്കിലും നാശനഷ്ടമുണ്ടാകുന്നത് പുരാവസ്ഥു ശേഖരത്തെ സാരമായി ബാധിക്കും. എന്നാൽ, ഇതിനിടെയാണ് ഇപ്പോൾ ക്ഷേത്രത്തിന്റെ മേൽക്കൂര തന്നെ തകർന്നു ചോർന്നൊഴുകുന്ന സ്ഥിതി ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഭാഗികമായി തകർന്ന ക്ഷേത്ര മേൽക്കൂര ഉടൻ അറ്റകുറ്റപ്പണികൾ നടത്തുവാൻ പുരാവസ്തു വകുപ്പ് തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.വലിയ നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. മേൽക്കൂര തകർന്നതോടെ നാലമ്പത്തിന്റെ അകത്തുള്ള കൂത്തമ്പലം നനയുകയാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പൗരാണിക ക്ഷേത്രം ചേരമാൻ പെരുമാൾ നിർമ്മിച്ചതാണ് .ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ഈ ക്ഷേത്രത്തിലെ കർക്കിടക വാവുബലി പ്രശസ്തമാണ്. ക്ഷേത്രത്തിലെ നാശനഷ്ടം സംഭവിച്ച മേൽക്കൂര അടക്കം പുനർനിർമ്മിക്കാൻ പുരാവസ്തു വകുപ്പിന് സത്വര നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു .
ക്ഷേത്രവും സ്ഥലവും ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, ബിജെപി സംസ്ഥാന സമിതി അംഗം എൻ.ഹരി, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി, ക്ഷേത്ര സേവാ സമിതി പ്രസിഡൻറ് കെ.എ.പ്രസാദ്, താലുക്ക് സെക്രട്ടറി സി. കൃഷ്ണകുമാർ, രവീന്ദ്രനാഥ് വാകത്താനം, പ്രശാന്ത് പയ്യപ്പാടി, രാംപ്രകാശ്, സി.ആർ.വേണുഗോപാൽ, പ്രദീപ് വെണ്ണിമല, എന്നിവർ ഒപ്പം ഉണ്ടായിരുന്നു.