
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യത; ആറുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത. ആറുജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് വ്യാപകമഴയ്ക്കും ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്കും സാധ്യതയുള്ളത്.
മറ്റുജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കും. നാളെ ഒരു ജില്ലയിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എല്ലാജില്ലകളിലും നേരിയമഴക്ക് സാധ്യതയുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, എറണാകുളം അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. അങ്കമാലി നഗരസഭ കൗൺസിലർ രഘുവിന്റെ അമ്മ വിജയമ്മ വേലായുധൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു.
വൈകിട്ട് നാലുമണിയോടെ വീട്ടുമുറ്റത്ത് വെച്ചാണ് ഇടിമിന്നൽ ഏൽക്കുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Third Eye News Live
0