
സ്വന്തം ലേഖകൻ
പാലാ: എന്തിയേടാ നിങ്ങളുടെ മാസ്‌ക്…? ”ഇത് ചോദിച്ച സാറിനുണ്ടോ മാസ്‌ക്…?’ചോദ്യവും മറുചോദ്യവുമായി പാലാ പൊലീസും ഗര്‍ഭിണിയേയും ഭര്‍ത്താവിനെയും കൈയേറ്റം ചെയ്ത പ്രതികളും തമ്മിൽ ; പ്രതികളുടെ മറുചോദ്യം കേട്ട് ചൂളിപ്പോയി പൊലീസ്. വര്‍ക്‌ഷോപ്പ് ഉടമയും തൊഴിലാളികളും ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനെയും കൈയേറ്റം ചെയ്തതറിഞ്ഞ് വൈകിയാണെങ്കിലും പാലാ പൊലീസ് സ്ഥലത്തെത്തിയപ്പോഴായിരുന്നു ഈ ചോദ്യവും മറുചോദ്യവും.
കേസിലെ പ്രതികളായ ജോണ്‍സണ്‍, സുരേഷ് തുടങ്ങിയവരുണ്ടായിരുന്നു പൊലീസിന്റെ ചോദ്യം. ഇവർ മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നില്ല. ഇത് കണ്ട് ചോദ്യം ചെയ്ത പൊലീസിനും പക്ഷേ മാസ്‌ക് ഉണ്ടായിരുന്നില്ല. പ്രതികളുടെ മറുചോദ്യം കേട്ട് ചൂളിപ്പോയ പൊലീസ് പരിക്കേറ്റ ഗര്‍ഭിണിയേയും ഭര്‍ത്താവിനെയും ഒരു ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. പക്ഷേ അപ്പോഴും അവര്‍ അവിടെയുണ്ടായിരുന്ന പ്രതികളെ പിടികൂടാന്‍ തയാറായില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന സി.പി.എം നേതാക്കള്‍പോലും കുറ്റപ്പെടുത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവ സ്ഥലത്തുനിന്നും ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് രണ്ടും മൂന്നും പ്രതികള്‍ സ്ഥലംവിട്ടത്. ഇതിനിടയില്‍ പരിക്കുപറ്റിയ യുവതിയോട് ഒരു തവണത്തേക്ക് ക്ഷമിക്കാനും പ്രതികളിലൊരാള്‍ പറയുന്നുണ്ടായിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി പാലാ ടൗണിലും പരിസരപ്രദേശങ്ങളിലും മദ്യപാനികളുടെ മറ്റ് സാമൂഹ്യവിരുദ്ധരുടെയും വിളയാട്ടം പതിവാണെങ്കിലും പൊലീസ് തിരിഞ്ഞുനോക്കുന്നില്ല എന്നാണാക്ഷേപം. പാലാ സ്റ്റേഷന്റെ ചുമതലയുള്ള ചില ഉദ്യോഗസ്ഥര്‍ പലപ്പോഴും ഫോണ്‍ എടുക്കാറില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.



