
ഡൽഹി : ഇന്ത്യൻ റെയില്വേ 2026ലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം പുറത്തിറക്കി. റെയില്വെ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) നോട്ടിഫിക്കേഷൻ പ്രകാരം 11000 ലധികം ഒഴിവുകളാണ് ഇത്തവണ വന്നിട്ടുള്ളത്.
മെയ് 15 മുതൽ അപേക്ഷ പോർട്ടൽ തുറക്കും.
വിശദമായ നോട്ടിഫിക്കേഷനു മെയ് 14ന് പുറത്തിറക്കുമെന്നാണ് ആർആർബി അറിയിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിവുകൾ
ആകെ 11127 ഒഴിവുകളാണ് വന്നിട്ടുള്ളത്. രാജ്യത്തെ വിവിധ റെയില്വേ ബോർഡുകൾക്ക് കീഴിലാണ് നിയമനം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം ശമ്പളകമ്മീഷൻ പ്രകാരം ലെവൽ ടു വിഭാഗത്തിലാണ് ശമ്പളം അനുവദിക്കുക. പ്രതിമാസം ഏകദേശം 19,900 രൂപമുതൽ ശമ്പള സ്കെയിൽ ആരംഭിക്കും. ഇതിന് പുറമെ ഡിഎ, എച്ച്‌ആർഎ മറ്റ് അലവൻസുകളും ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. അതോടൊപ്പം അംഗീകൃത സ്ഥാപനത്തിന് കീഴിൽ ഫിറ്റർ, ഇലക്‌ട്രീഷ്യൻ, മെക്കാനിക് ട്രേഡുകളിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും അല്ലെങ്കിൽ അപ്രന്റീസ്ഷിപ്പും പൂർത്തിയാക്കിയിരിക്കണം.
അല്ലെങ്കിൽ മെക്കാനിക്കൽ ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം. എഞ്ചിനീയറിങ് ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
പ്രായപരിധി
18 വയസുമുതൽ 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
മെയ് 14ന് വിശദമായ വിജ്ഞാപനം പുറത്തിറക്കും. ഉദ്യോഗാർഥികൾ അപേക്ഷ നൽകുന്നതിനായി https://www.rrbapply.gov.in/#/auth/landing എന്ന വെബ്സൈറ്റ് സന്ദർശിക്കാം. മെയ് 15നാണ് ഒഫീഷ്യൽ പോർട്ടൽ തുറക്കുക.







