video
play-sharp-fill

ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം ; കേരളത്തിലേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി ; പ്രത്യേക ട്രെയിന്‍ 28ന് പുറപ്പെടും ; അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ക്രിസ്മസ് – ന്യൂ ഇയര്‍ കണക്കിലെടുത്ത് കേരളത്തിലേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ 28ന് പുറപ്പെടും. തിരിച്ചു തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് ഡിസംബര്‍ 31 നാണ്.

അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഉള്ളത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാലത്തെ യാത്രയ്ക്ക് കേരളത്തിലേക്ക് നേരത്തെ പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചിരുന്നു. അതിന് പുറമെയാണ് പുതിയ ട്രെയിന്‍ കൂടി അനുവദിച്ചത്.