Spread the love

പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

video
play-sharp-fill

ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘം തുടർ കസ്റ്റഡി ആവശ്യപ്പെടില്ലെന്നാണ് വിവരം. രാഹുലിനെ തിരികെ ജയിലിലേക്ക് അയക്കും.

രാഹുല്‍ സമർപ്പിച്ച ജാമ്യഹർജി നാളെ തിരുവല്ല കോടതി പരിഗണിക്കാനും സാദ്ധ്യതയുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിക്കാൻ പൊലീസ് ശ്രമിക്കുകയാണ്. നേരത്തെ രാഹുലിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പാസ്‌വേർഡ് നല്‍കാൻ രാഹുല്‍ തയ്യാറായിട്ടില്ല. കേസിന് അനുകൂലമായ തെളിവുകള്‍ രണ്ട് ഫോണുകളിലുണ്ടെന്നും ഇവ പൊലീസിന്റെ കൈയില്‍ കിട്ടിയാല്‍ നശിപ്പിക്കുമെന്നുമാണ് രാഹുലിന്റെ വാദം.

രാഹുലിന്റെ കൈവശം ലാപ്‌ടോപ്പ് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. നിലവില്‍ ശാസ്ത്രീയ മാർഗങ്ങള്‍ അനുസരിച്ച്‌ രാഹുലിന്റെ ഫോണുകള്‍ തുറക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

പരാതിക്കാരിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. വിദേശത്ത് കഴിയുന്ന യുവതിയുടെ മൊഴി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വീഡിയോ കോണ്‍ഫറൻസിലൂടെ മൊഴിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് അനുമതി തേടാൻ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.