
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം രാഷ്ട്രീയ ശ്രദ്ധ നേടുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
‘ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് കേള്‍ക്കുക തന്നെ ചെയ്യും, എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യും,’ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു കേസുകളിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ, 15 ദിവസം നീണ്ട ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഡിസംബര്‍ 11-ന് രണ്ടാംഘട്ട വോട്ടെടുപ്പില്‍ പാലക്കാട്ടെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്.
വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം ‘തനിക്ക് പറയാനുള്ളത് കോടതിയില്‍ പറഞ്ഞുവെന്ന്’ വ്യക്തമാക്കി.







