Spread the love

കൊച്ചി: ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

video
play-sharp-fill

പതിനാറാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി നിർദേശം. ജസ്റ്റിസ്‌ കൗസർ എടപഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മൊബൈല്‍ ഫോണ്‍ കൊടുക്കണമെന്ന് ഹൈക്കോടതി നിർദേശം.

 

രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ മൂന്ന് ദിവസം ചോദ്യം ചെയ്യപ്പെടണം, ആ കാലയളവില്‍ കസ്റ്റഡിയില്‍ ഉള്ളതായി കണക്കാക്കണം, വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം, പാസ്‌പോർട്ട് സമർപ്പിക്കണം, കേരളം വിട്ടുപോകരുത്, ഓരോ രണ്ടാമത്തെ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്ബാകെ ഹാജരാകണം, സാക്ഷികളെ ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, ജാമ്യത്തിലായിരിക്കുമ്ബോള്‍ ഒരു കുറ്റകൃത്യവും ചെയ്യരുത്, അറസ്റ്റ് രേഖപ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാല്‍ അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തെ വിട്ടയക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുല്‍ കോടതിയില്‍ വാദിച്ചിരുന്നു. ജാമ്യം അനുവദിക്കരുത് എന്നാണ് അതിജീവിതയും പ്രോസിക്യൂഷനും സ്വീകരിച്ച നിലപാട്. നേരത്തെ രണ്ട് കേസുകളില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ യുവതിയുടെ മൊഴി പരിശോധിക്കുമ്ബോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.

 

വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തില്‍ ഏർപ്പെടുന്നത് നിയമപരമായും ധാർമികമായും തെറ്റല്ല എന്നതിനാല്‍ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു.