Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കർശന ഉപാധികളോടെ ജാമ്യം.

video
play-sharp-fill

സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉള്‍പ്പെടെ 5 പ്രതികള്‍ക്കാണ് ജാമ്യം നൽകിയിരിക്കുന്നത്.

സെക്രട്ടറിയേറ്റ് ഉള്‍പ്പെടുന്ന കന്റോമെന്റ് സ്റ്റേഷൻ പരിധിയിൽ അനുമതിയില്ലാതെ സമരം നടത്തുകയോ, പൊതുജങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നിന്റെ ഉപാധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപാധി ലംഘിച്ചാൽ ജാമ്യം റദ്ദാക്കും. പ്രതികള്‍ ഓരോരുത്തരും 50,000 രൂപ ആള്‍ ജാമ്യം നൽകണം. പൊതുമുതൽ നശിപ്പിച്ചതിന് പ്രതികള്‍ ഓരോരുത്തരും 1,500 രൂപ നഷ്ടപരിഹാരം അടയ്ക്കണമെന്നാണ് മറ്റ് ഉപാധികള്‍.