play-sharp-fill
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്കായി വയനാട്ടിലും കണ്ണൂരിലും നിയോഗിച്ചത് ഒരേസംഘത്തെ; 40 പൊലീസുകാര്‍ക്ക് 50 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്യൂട്ടി; വസ്ത്രംമാറാൻപോലും സമയംകിട്ടാതെ വാഹനവ്യൂഹത്തിനൊപ്പം പാച്ചില്‍; തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വന്നെന്ന് ആരോപണം.

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്കായി വയനാട്ടിലും കണ്ണൂരിലും നിയോഗിച്ചത് ഒരേസംഘത്തെ; 40 പൊലീസുകാര്‍ക്ക് 50 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്യൂട്ടി; വസ്ത്രംമാറാൻപോലും സമയംകിട്ടാതെ വാഹനവ്യൂഹത്തിനൊപ്പം പാച്ചില്‍; തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വന്നെന്ന് ആരോപണം.

 

കണ്ണൂര്‍: എംപി രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാര്‍ക്ക് 50 മണിക്കൂര്‍. പതിവ് തെറ്റിച്ച്‌ വയനാട്ടിലും കണ്ണൂരിലൂം ഒരേ സംഘത്തെ സുരക്ഷയ്ക്ക് നിയോഗിച്ചതാണ് ദുരിതത്തിന് ഇടയാക്കിയത്. 50 മണിക്കൂര്‍ ഡ്യൂട്ടിക്കെതിരേ പൊലീസിന് കനത്ത അമര്‍ഷമുണ്ട്. പ്രയാസം സൂചിപ്പിച്ചിട്ടും തുടരാനാണ് നിര്‍ദേശമെന്നാണ് ഇവര്‍ പറയുന്നത്.

 

 

 

രാഹുല്‍ഗാന്ധിയുടെ വാഹനവ്യൂഹത്തിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന 40 പൊലീസുകാര്‍ക്ക് വസ്ത്രംമാറാൻപോലും സമയംകിട്ടാതെയാണ് 50 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വന്നത്. വയനാട്ടിലും കണ്ണൂരിലും ഒരേസംഘത്തെയാണ് സുരക്ഷയ്ക്കുവേണ്ടി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. നിയോഗിച്ചത്. അതുകൊണ്ട് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡ്യൂട്ടിയില്‍ പ്രവേശിച്ചവര്‍ വെള്ളിയാഴ്ച വൈകീട്ടുവരെ തുടരേണ്ട അവസ്ഥയായി. കണ്ണൂരില്‍ പൊലീസുകാര്‍ കുറവുള്ളതിനാല്‍ ഇതേസംഘത്തോട് തുടരാൻ ഡി.ഐ.ജി. ആവശ്യപ്പെടുകയായിരുന്നു.

 

 

രാഹുല്‍ഗാന്ധി വരുന്നതിനു മുന്നോടിയായി ബുധനാഴ്ച രാവിലെത്തന്നെ 40 പൊലീസുകാരും സെക്യൂരിറ്റി ബ്രീഫിങിന് എത്തിയിരുന്നു. ഉച്ചയ്ക്ക് വയനാട് അതിര്‍ത്തിയായ നാടുകാണിയില്‍ രാഹുല്‍ഗാന്ധിയെ സ്വീകരിക്കാനായി പോയി. നാടുകാണിമുതല്‍ തുടങ്ങിയ ഡ്യൂട്ടിയാണ്. വെള്ളിയാഴ്ച കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ് മട്ടന്നൂരിലെത്തി അവിടെനിന്ന് അദ്ദേഹം വിമാനം കയറി, വിടുതല്‍ ഉത്തരവ് കിട്ടിയശേഷമേ പൊലീസുകാര്‍ക്ക് തിരികെപ്പോരാൻ കഴിയുകയുള്ളൂ. അപ്പോഴേക്കും അൻപത് മണിക്കൂര്‍ പൂര്‍ത്തിയാവുമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

സാധാരണ, അതത് ജില്ലകളില്‍ മാത്രമേ സുരക്ഷാചുമതലയുണ്ടാവാറുള്ളൂ. അതനുസരിച്ച്‌ കണ്ണൂര്‍ അതിര്‍ത്തിയായ ചന്ദനത്തോടുവരെ പോയാല്‍മതി. എന്നാല്‍ വയനാട്ടിലും കണ്ണൂരിലും ഒരേ സംഘത്തെയാണ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്ക് വേണ്ടി കണ്ണൂര്‍ റേഞ്ച് ഡിഐജി നിയോഗിച്ചത്.അന്ന് ഉച്ചയ്ക്ക് നാടുകാണിയില്‍ വച്ച്‌ തുടങ്ങിയ അകമ്ബടിയാണ്. ഇന്ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ്, മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച്‌, വിമാനം കയറ്റി, വിടുതല്‍ അറിയിപ്പ് വന്നാലെ, വയനാട്ടിലേക്ക് മടങ്ങാനാകൂ. അപ്പോഴേക്ക് ഡ്യൂട്ടി ടൈം അമ്ബത് മണിക്കൂര്‍ കഴിഞ്ഞിരുന്നുവെന്നാണ് പൊലീസുകാര്‍ പറയുന്നത്. കണ്ണൂരില്‍ പൊലീസുകാരുടെ കുറവുണ്ടെന്നായിരുന്നു ഇതിന് വിശദീകരണം കിട്ടിയിരിക്കുന്നത്.

 

 

 

അതേ സമയം കളക്ടറേറ്റില്‍നിന്ന് മാനന്തവാടിയിലേക്ക് പോവുന്നതിനിടെ രാഹുല്‍ഗാന്ധിയുടെ വാഹനവ്യൂഹത്തില്‍ സുരക്ഷാവീഴ്ചയുണ്ടായി. നേരത്തേ യാത്രനിശ്ചയിച്ചിരുന്നത് മാനന്തവാടിയിലേക്കായിരുന്നതിനാല്‍ രണ്ട് പൈലറ്റ് വാഹനങ്ങള്‍ നേരെപോയി. രാഹുല്‍ഗാന്ധിയും എസ്‌കോര്‍ട്ട് വാഹനങ്ങളും നേരെ എസ്‌പി. ഓഫീസിനു സമീപത്തുള്ള റസ്റ്റ്ഹൗസിലേക്കും. നൂറുമീറ്ററിലധികം പൈലറ്റ് വാഹനം പിന്നിട്ടതോടെയാണ് അബദ്ധം മനസ്സിലായത്. റസ്റ്റ്ഹൗസില്‍ എത്തിയെങ്കിലും രാഹുല്‍ഗാന്ധി ഇറങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവര്‍ ബാഗെടുത്ത് തിരികെ വാഹനത്തില്‍ കയറി. അഞ്ചുമിനിറ്റുനേരത്തെ ആശയക്കുഴപ്പമുണ്ടായെങ്കിലും പൈലറ്റ് വാഹനം വീണ്ടുമെത്തി മാനന്തവാടിയിലേക്ക് തന്നെ പുറപ്പെട്ടു.