video
play-sharp-fill

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വീണ്ടും വയനാട്ടിലേക്ക് ; റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വീണ്ടും വയനാട്ടിലേക്ക് ; റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Spread the love

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വീണ്ടും വയനാട്ടിലേക്ക്. ഈ മാസം 15, 16 തിയതികളില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും.

പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തിലും കല്‍പ്പറ്റയില്‍ തൊഴിലാളി സംഗമത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി 16ന് രാവിലെ 9.30 മുതല്‍ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം ആദ്യം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ അന്നേദിവസം വയനാട്ടില്‍ റോഡ് ഷോയും നടത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി സജീവമായി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എത്തിയതോടെ മത്സരം ഏറെ ശ്രദ്ധേയമായി.

ത്രികോണ പോരാട്ടം ശക്തമായതോട രാഹുലിന് കഴിഞ്ഞ ഭൂരിപക്ഷം നേടാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.