കാണുന്നവന്റെ കണ്ണിലാണ് കാമം; കാല് കണ്ടതാണ് വികാരം വൃണപ്പെടുത്തിയത്; സുപ്രീം കോടതി വിധിയുണ്ട്; അയ്യപ്പനും പ്രശ്‌നമില്ല; പിന്നെ നിങ്ങൾക്ക് എന്താണ് പ്രശ്‌നം; ശബരിമലയും തത്വമസിയും അയ്യപ്പനും; തനിക്ക് സംഭവിച്ചത് എന്താണെന്നു തുറന്നു പറഞ്ഞ് രഹ്നഫാത്തിമയുടെ അഭിമുഖം പുറത്ത്; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ശബരിമലയിൽ പോകാൻ തയ്യാറെടുത്തും, ശബരിമലയുടെ കറുപ്പുടുത്ത് ഭസ്മം തൊട്ട് സെൽഫി എടുത്തതു മുതലുണ്ടായ വിവാദങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് വിവാദ നായിക രഹ്ന ഫാത്തിമ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭിമുഖത്തിലാണ് രഹ്ന ഫാത്തിമ തന്റെ വാദങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞത്. തത്വമസി എന്നു പറഞ്ഞഅ തുടങ്ങുന്ന അഭിമുഖത്തിൽ ആദ്യാവസാനം ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് രഹ്നഫാത്തിമ എണ്ണിപ്പറയുന്നത്. വീഡിയോ ഇവിടെ കാണാം –

തത്വമസി എന്നാൽ, അത് നീയാകുന്നു എന്നതാണ് എന്നു പറഞ്ഞാണ് രഹ്ന ഫാത്തിമ സംസാരിച്ച് തുടങ്ങുന്നത് തന്നെ. തത്വമസി എന്താണ് എന്നു അറിയുന്നതിനു വേണ്ടിയാണ് താൻ ശബരിമല സന്ദർശനം നടത്താൻ തീരുമാനിച്ചത് എന്നു തന്നെ രഹ്ന പറയുന്നു. സുപ്രീം കോടതി വിധിയുടെ ബലത്തിൽ മാത്രമല്ല, അയ്യപ്പനെ കാണണം എന്ന ആഗ്രഹത്തോടു കൂടിയാണ് താൻ ശബരിമലയ്ക്കു പോയത് എന്നു ര്ഹ്ന വ്യക്തമാക്കുന്നു.

ആദ്യം താല്പര്യമുള്ള സ്ത്രീകൾ ശബരിമലയ്ക്കു പോകട്ടെ എന്നായിരുന്നു തന്റെ നിലപാട്. എന്നാൽ, ഇവിടെ കയറാനെത്തിയ സ്ത്രീകളെ ആദ്യം തടയുകയായിരുന്നു. ഇത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അയ്യപ്പന് ശബരിമലയിൽ സ്ത്രീകൾ കയറാൻ താല്പര്യമില്ലെങ്കിൽ അത് അദ്ദേഹം തടഞ്ഞോളുമെന്നു പറഞ്ഞു. അയ്യപ്പനിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ സ്ത്രീകളെ കയറാൻ അനുവദിക്കേണ്ടതാണ്. ഇത്തരത്തിലാണ് താൻ ശബരിമല കയറാൻ തീരുമാനം എടുത്തതെന്നും രഹ്ന പറയുന്നു.

ഞാൻ ശബരിമലയിൽ പോയാൽ എങ്ങിനെ ആയിരിക്കുമെന്നു ചിന്തിച്ചാണ് അത്തരം ഒരു ഫോട്ടോ എടുത്തത്. കറുത്ത വസ്ത്രം ധരിച്ച്, മാലയിട്ട്, ഭസ്മം പൂശി ഒരു ഫോട്ടോ എടുക്കുകയായിരുന്നു. എക്‌സ്‌പോസ് ചെയ്‌തൊന്നുമല്ല എടുത്തത്. സെൽഫി എടുക്കുകയായിരുന്നു അന്ന് ചെയ്തിരുന്നത്. അത് ബോധപൂർവം എക്‌സ്‌പോസ് ചെയ്തതല്ല. ബോധപൂർവം ചില കാര്യങ്ങൾ ചെയ്യേണ്ടി വരും. ഇത് പക്ഷേ ഒട്ടും ചിന്തിച്ചിരുന്നില്ല. ഇത് പ്രവോക്ക് ചെയ്തു എന്നു ആളുകൾ പറഞ്ഞപ്പോഴും, പലരും പറഞ്ഞപ്പോഴുമാണ് ഞാൻ അതേപ്പറ്റി ചിന്തിച്ചത്.

കാലുകളിലേയ്ക്കു ഫോക്കസ് പോയി എന്നു പലരും പറഞ്ഞു. ഇതാണ് പ്രശ്‌നമെന്നും ആരോപണം ഉയർന്നു. ആളുകൾ എന്താണ് കണ്ടത്, നോട്ടീസ് ചെയ്തത് എന്നു പറയുമ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. എനിക്ക് എന്റെ ശരീരം എന്റെ ശരീരം തന്നെയാണ്. അത് കണ്ടാൽ എനിക്ക് ഒന്നും തോന്നണമെന്നില്ല. പക്ഷേ, കാണുന്നവന്റെ കണ്ണിലാണ് കാമം. അങ്ങനെ ഒരു വിഷയം പറഞ്ഞപ്പോഴാണ് പിന്നീട് വിഷയം മാറിയത് എന്നത് അടക്കമുള്ള കാര്യങ്ങൾ രഹ്ന തുറന്നു പറയുകയാണ് ചെയ്യുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.