Spread the love

മലപ്പുറം: പൂക്കുളത്തൂരില്‍ യുവാവിനെ നാലംഗ സംഘം ബലം പ്രയോഗിച്ച്‌ തട്ടിക്കൊണ്ടുപോയതായി പരാതി. ചെങ്ങര സ്വദേശി മുഹമ്മദ് അല്‍ഫാദിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം നാട്ടുകാരുടെ മുന്നില്‍വെച്ച്‌ മര്‍ദിച്ച ശേഷം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

video
play-sharp-fill

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം നടന്നത്. മുഹമ്മദ് അല്‍ഫാദ് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തിയ സംഘം ആദ്യം ഇയാളെ ആക്രമിക്കുകയും പിന്നീട് ബലം പ്രയോഗിച്ച്‌ ഇന്നോവയില്‍ കയറ്റി സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ ഇതിനോടകം രക്ഷപ്പെട്ടിരുന്നു.

സംഭവത്തിന് ശേഷം അല്‍ഫാദ് സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പട്ടാമ്പി സ്വദേശിയുടേതാണ് വാഹനമെന്ന് പോലീസ് അറിയിച്ചു. അതേസമയം, തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്തുന്നതിനായി വ്യാപക തെരച്ചില്‍ തുടരുകയാണ്. മുഹമ്മദ് അല്‍ഫാദിനെതിരെ കോഴിക്കോട് സിറ്റി പോലീസ് പരിധിയിലും മഞ്ചേരി സ്റ്റേഷനിലും അടിപിടിക്കേസുകള്‍ നിലവിലുണ്ടെന്നും, ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group