
കൊച്ചി: മുഖ്യമന്ത്രി പദവിയെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വത്തില്‍ പോര് രൂക്ഷമാകവേ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ചും കെ സി വേണുഗോപാലിന് പരസ്യ പിന്തുണ നല്‍കിയും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസ്.
പാർട്ടിയുടെ സമൂഹ മാധ്യമം കൈകാര്യം ചെയ്യുന്നവർ ഒരാള്‍ക്കു വേണ്ടി പ്രവർത്തിക്കരുത്. ‘ഞാൻ മാത്രം മതി ‘എന്ന രീതി ഒരിക്കലും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് ഒറ്റയാള്‍ പട്ടാളമല്ല, പാർട്ടിയില്‍ ഏകാധിപത്യ പ്രവണത അനുവദിക്കിനാകില്ലെന്നും യുഡിഎഫ് വിജയം ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ദീപ്തി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നില്‍ ടീം വർക്കാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഴുവൻ പ്രചരണത്തിന്റെയും നേതൃത്വം ഏറ്റെടുത്തു. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തിയതും അതിനെല്ലാം നേത്യത്വം നല്കിയതും കെ സി വേണുഗോപാല്‍ ആണ്. സംസ്ഥാനത്ത് വിസ്മയങ്ങള്‍ ഉണ്ടായത് കെ സിയുടെ നീക്കങ്ങളിലൂടെയാണ്. ആലപ്പുഴയില്‍ എ ഡി തോമസിനെ ഇറക്കിയത് കെ സി വേണുഗോപാലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി ആരാകണമെന്നതില്‍ എം.എല്‍.എമാരുടെ അഭിപ്രായം ഏറ്റവും പ്രധാനമാണ്. അത് രഹസ്യമായി ചെയ്യണോ പരസ്യമായി ചെയ്യണോ എന്ന് എഐസിസി തീരുമാനിക്കട്ടെ. കൊച്ചി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പില്‍ ആ മാനദണ്ഡം തെറ്റിച്ചിരുന്നുവെന്നും അതാണ് താൻ അന്ന് പ്രതികരിച്ചതെന്നും ദീപ്തി പറഞ്ഞു.







