Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ സുംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗം ഉയ‍ര്‍ത്തിയ വിമർശനത്തില്‍ പ്രതികരിച്ച്‌ മന്ത്രി ആർ ബിന്ദു. സൂംബ ഡാൻസില്‍ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു.

video
play-sharp-fill

കാലത്തിന് അനുസരിച്ച്‌ മാറി ചിന്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. നമ്മള്‍ 19 -ാം നൂറ്റാണ്ടിലാണുള്ളത്. കുട്ടികളില്‍ മാനസിക ശാരീരിക ഉല്ലാസം നല്‍കുന്നതാണ് സുംബയെന്നും മന്ത്രി വിശദീകരിച്ചു.

സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗമാണ് രംഗത്തെത്തിയത്. ധാർമികതയ്ക്ക്‌ ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്നും രക്ഷിതാക്കള്‍ ഉയർന്നു ചിന്തിക്കണമെന്നുമായിരുന്നു എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമ‍‍‍‍ര്‍ശനമാണ് ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അധ്യയന വർഷം മുതല്‍ സ്കൂളുകളില്‍ സൂംബ പരിശീലനം നല്‍കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബ. പല സ്കൂളികളിലും പി ടി എ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.