Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം : വനിതകളുടെ സ്വയം പര്യാപ്തതയ്ക്കും, വ്യക്തിത്വ വികസനത്തിനും, ഉതകുന്ന വിവിധ സേവനങ്ങളും, ആരോഗ്യ മനശാസ്ത്ര ഫിറ്റ്നസ് തുടങ്ങിയവയുടെ ബോധവൽക്കരണവും വിദഗ്ധരുടെ ക്ലാസുകളും എല്ലാ മേഖലയിലെയും വനിതകൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായിട് ക്യൂൻ ബീസ് വിമൻസ് മുണ്ടക്കയം കോസ് ജംഗ്ഷനിൽ കട്ടുപ്പാറ ബിൽഡിംഗ് സിൽ പ്രവർത്തനം തുടങ്ങി.

വനിത ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ജിം ,യോഗ ,ക്ലബ്ബ് സുംബാ ക്ലബ്ബ് ,നേച്ചർ ക്ലബ്ബ്, ആർട്സ് ക്ലബ്ബ്, വായനശാല ,ഇൻഡോർ ഗെയിംസ്, സംഗീത ,ന്യത്ത, വാദ്യോപകരണ പരിശീലനം ,ഭാഷ പരിശീലനം, എസ് .സി .സി, പി .എസ് .സി. പരിശീലനം, സംരംഭക പരിശീലനത്തിനുള്ള സഹായം ,സാഹിത്യകൂട്ടം, വായനക്കൂട്ടം, കൈയ്യെഴുത്തു മാസിക, മ്യൂസിക് ബാൻഡ് തുടങ്ങിയവ എല്ലാം തന്നെ വനിതകൾക്ക് കൈയെത്തും ദൂരത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ് ക്യൂൻസ്സ് ബീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യൂൻസ് ബീസിന്റെ പ്രവർത്തന ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ .വി .ബിന്ദു നിർവഹിച്ചു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് അധ്യക്ഷയായി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെടി ബിനു മുഖ്യ സന്ദേശം നൽകി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് ക്ലബ്ബ് ലോഗോ പ്രകാശനം നടത്തി ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും നിർവഹിച്ചു.

ഡയറക്ടർ റജീനാ റഫീഖ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സിജിനി ഷംസുദ്ദീൻ (പെരുവന്താനo), ജാൻസി സാബു (കോരുത്തോട് ), റൂബി മോൾ, നിഷാ രാജപ്പൻ, മായാ അനൂപ്, സി വി അനിൽകുമാർ, ഡി എസ് ത്സാൻ സിസ്വപ്ന, എസ് തനിമ എന്നിവർ സംസാരിച്ചു.’