Spread the love

തൃശൂർ: വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷന് മുന്നിലെ ഫുട്പാത്തിൽ തട്ടി വീട്ടമ്മ എട്ടടി താഴ്ചയുള്ള കാനയിലേക്ക് വീണു. മുണ്ടത്തിക്കോട് സ്വദേശി ഗീതയാണ് അപകടത്തിൽപ്പെട്ടത്. ഫുട്പാത്തിലെ സ്ലാബുകൾ നിരപ്പില്ലാതെ വച്ചതും കാന മൂടാത്തതുമാണ് അപകടത്തിന് കാരണം.

video
play-sharp-fill

ഫുട്പാത്ത് വന്ന് ചേരുന്ന എട്ടടി താഴ്ച്ചയുള്ള കാനക്ക്‌ കൈവരിയുമില്ല. ഹൃദ്രോഗിയായ ഭർത്താവിന് മരുന്ന് വാങ്ങാൻ പോയ മുണ്ടത്തിക്കോട് സ്വദേശിയായ ഗീതയാണ് അപകടത്തിൽ പെട്ടത്. നട്ടെല്ലിനും തലക്കും പരിക്കേറ്റ ഗീത കിടപ്പിലാണ്.

സിവിൽ സ്റ്റേഷൻ, കോടതി, സ്കൂൾ എന്നിങ്ങനെ നിരവധി ആളുകൾ വന്ന് പോകുന്ന പ്രദേശത്തായിരുന്നു പിഡബ്ല്യുഡിയുടെ അശാസ്ത്രീയ നിർമ്മാണം. നിരവധി തവണ പരാതി പറഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് ഒന്നും ചെയ്തില്ല. പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് കോൺഗ്രസ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group