Spread the love

കോട്ടയം: മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഭക്ഷണമാണ് പുട്ട്. ചിലപ്പോള്‍ കഴിച്ച്‌ കഴിച്ച്‌ മടുത്തിട്ടുമുണ്ടാകും. എന്നാല്‍ സാധാരണ പാചകം ചെയ്യുന്നതില്‍ നിന്നും മാറി മറ്റൊരു രീതിയില്‍ പുട്ട് തയാറാക്കാം.

video
play-sharp-fill

പ്രഭാത ഭക്ഷണത്തിന് പുട്ട് വ്യത്യസ്തമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുട്ട് – 2 കഷ്ണം

സവാള – 1 ഇടത്തരം വലുപ്പം, ചെറുതായി അരിഞ്ഞത്

പച്ചമുളക് – 2 അരിഞ്ഞത്

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

ഗരം മസാല – 1/4 ടീസ്പൂണ്‍

വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍

കടുക് – 1/4 ടീസ്പൂണ്‍

മുട്ട – 2 എണ്ണം

കറിവേപ്പില

ഇഞ്ചി – 1/2 ടീസ്പൂണ്‍, ചെറുതായി അരിഞ്ഞത്

ചിക്കൻ ഗ്രേവി (അല്ലെങ്കില്‍ മട്ടണ്‍/ബീഫ്) – 4 ടേബിള്‍സ്പൂണ്‍ അല്ലെങ്കില്‍ ആവശ്യാനുസരണം.

തയാറാക്കുന്ന വിധം

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാക്കി കടുകും സവാളയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു ഒരു മിനിറ്റിനു ശേഷം മുട്ട ചേർത്ത് ഇടത്തരം ചൂടില്‍ വഴറ്റാം. ഇതിലേക്കു പൊടിച്ച പുട്ടും ചിക്കൻ ഗ്രേവിയും ചേർക്കാം. മഞ്ഞള്‍പ്പൊടിയും ഗരം മസാലയും ചേർത്തു നന്നായി യോജിപ്പിക്കാം. തീ ഓഫ് ചെയ്ത് കുറച്ചു നേരം വയ്ക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ച്‌ ചൂടോടെ വിളമ്പാം.