video
play-sharp-fill

Friday, May 16, 2025
HomeLocalKottayamപുതുപ്പള്ളി പള്ളിയിൽ വലിയപെരുന്നാൾ ഇന്ന്: ആയിരങ്ങൾ വെച്ചൂട്ട് നേർച്ചയിൽ പങ്കെടുക്കും: ഉച്ചകഴിഞ്ഞ് 2 - ന്...

പുതുപ്പള്ളി പള്ളിയിൽ വലിയപെരുന്നാൾ ഇന്ന്: ആയിരങ്ങൾ വെച്ചൂട്ട് നേർച്ചയിൽ പങ്കെടുക്കും: ഉച്ചകഴിഞ്ഞ് 2 – ന് ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശും അക മ്പടിയായി അനേക വെള്ളിക്കുരിശും ആയിരക്കണക്കിന് മുത്തുക്കുടകളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം

Spread the love

കോട്ടയം: പൗരസ്ത്യ ജോർജിയൻ തീർത്ഥാനട കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ നടന്നു വരുന്ന ചെരുന്നാൾ ഇന്നു സമാപിക്കും.

വലിയ പെരുന്നാൾ ദിനമായ ഇന്ന് മെയ് 7ന് വെളുപ്പിന് 1 മണിക്ക് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടൽ കർമ്മം നടത്തി.. രാവിലെ 5 മണിക്കും 8 മണിക്കും രണ്ട് വിശുദ്ധ കുർബ്ബാന ഉണ്ടായിരുന്നു. രണ്ടാമത്തേത് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോ ലീത്തയുമായ

മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാബാവായുടെ കാർമികത്വത്തിൽ വിശുദ്ധ ഒമ്പതിന്മേൽ കുർബാനയാണ്. തുർന്ന് 11 – ന് വെച്ചൂട്ടു നേർച്ച സദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറുട്ടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുന്നാളിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന വിശിഷ്ട‌കർമ്മമാണ് വെച്ചൂട്ട്. കുട്ടികൾക്ക് ആദ്യമായി ചോറ് കൊടുക്കാൻ അനേകം മാതാപിതാക്കൾ ഈ ദിവസം പള്ളിയിലെത്താറുണ്ട്. കുട്ടികളില്ലാതിരുന്ന ദമ്പതികൾ പ്രാർത്ഥനയിലൂടെ തങ്ങൾക്ക് ലഭ്യമായ കുട്ടികളെ ഈ ചടങ്ങിൽ പങ്കെടുപ്പിക്കുന്നു.

ഉച്ചയ്ക്കുശേഷം 2 മണിക്കാണ് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശും അക മ്പടിയായി അനേക വെള്ളിക്കുരിശും ആയിരക്കണക്കിന് മുത്തുക്കുടകളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദക്ഷിണങ്ങളിലൊ ന്നാണ്.

4 മണിക്ക് അപ്പവും പാകപ്പെടുത്തിയ കോഴിയിറച്ചിയും നേർച്ചയായി ഭക്തർക്ക് നൽകും. അതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കുമെങ്കിലും മെയ് 23-ാം തീയതി കൊടിയിറങ്ങുന്നതുവരെ പള്ളിയിൽ ഗീവറുഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. വിശുദ്ധ കുർബാനയും പ്രത്യേകം മധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments