video
play-sharp-fill

പാവങ്ങളുടെ ആശ്രയമായ കാരുണ്യ മെഡിക്കൽസിനേയും, ജൻ ധന്നിനെയും തകർക്കാൻ മെഡിക്കൽ സ്‌റ്റോറുകാരുടെ തട്ടിപ്പ് പരസ്യം: ബോർഡിൽ ഡിസ്‌ക്കൗണ്ട് പതിമൂന്ന് ശതമാനം മുതൽ നാൽപത് ശതമാനം വരെ; കടയിലെത്തിയാൽ നയാ പൈസാ ഡിസ്കൗണ്ടില്ല: പുതുപ്പള്ളിയിലെ സൂപ്പർ ഫാർമസി മെഡിക്കൽ സ്റ്റോറിൽ നടക്കുന്നത് വൻ തട്ടിപ്പും കൊള്ളയും; തേർഡ് ഐ ന്യൂസിന്റെ പരാതിയിൻമേൽ ഡ്രഗ്കൺട്രോളർ നടപടി തുടങ്ങിയതോടെ ഡിസ്കൗണ്ട് ബോർഡ് മാറ്റി പുതിയത് വെച്ച് സൂപ്പർ ഫാർമസി

പാവങ്ങളുടെ ആശ്രയമായ കാരുണ്യ മെഡിക്കൽസിനേയും, ജൻ ധന്നിനെയും തകർക്കാൻ മെഡിക്കൽ സ്‌റ്റോറുകാരുടെ തട്ടിപ്പ് പരസ്യം: ബോർഡിൽ ഡിസ്‌ക്കൗണ്ട് പതിമൂന്ന് ശതമാനം മുതൽ നാൽപത് ശതമാനം വരെ; കടയിലെത്തിയാൽ നയാ പൈസാ ഡിസ്കൗണ്ടില്ല: പുതുപ്പള്ളിയിലെ സൂപ്പർ ഫാർമസി മെഡിക്കൽ സ്റ്റോറിൽ നടക്കുന്നത് വൻ തട്ടിപ്പും കൊള്ളയും; തേർഡ് ഐ ന്യൂസിന്റെ പരാതിയിൻമേൽ ഡ്രഗ്കൺട്രോളർ നടപടി തുടങ്ങിയതോടെ ഡിസ്കൗണ്ട് ബോർഡ് മാറ്റി പുതിയത് വെച്ച് സൂപ്പർ ഫാർമസി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മരുന്ന് വ്യാപാര രംഗത്ത് സാധാരണക്കാരുടെ ആശ്രയമായ ജൻധന്നും, നീതി മെഡിക്കൽസും , കാരുണ്യാ മെഡിക്കൽസും പിടിമുറുക്കിയതോടെ ഇവരെ തകർക്കാൻ ഡിസ്‌ക്കൗണ്ടിന്റെ പേരിൽ തട്ടിപ്പുമായി മെഡിക്കൽ സ്റ്റോറുകൾ രംഗത്ത്. കാരുണ്യയുടേയും, ജൻധന്നിന്റെയും വരവോടെ ക്യാൻസർ അടക്കമുള്ള രോഗങ്ങളുടെ വില കൂടിയ മരുന്നുകൾ അൻപത് ശതമാനത്തിലേറെ ഡിസ്കൗണ്ടിൽ വാങ്ങാൻ ജനങ്ങൾക്ക് സാധിക്കും. മുൻപ് നയാപൈസ ഡിസ്കൗണ്ടില്ലാതെയാണ് ഇവയെല്ലാം ലഭിച്ചിരുന്നത്. ഇതോടെയാണ് സ്വകാര്യ മെഡിക്കൽ സ്റ്റോറുകാർ തട്ടിപ്പ് തുടങ്ങിയത്.

ബോർഡിൽ മാത്രം ഡിസ്‌ക്കൗണ്ട് എഴുതിവച്ച്, കടയിലെത്തുമ്പോൾ ഡിസ്‌ക്കൗണ്ട് ഇല്ലെന്ന് പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


പുതുപ്പള്ളി തോട്ടയ്ക്കാട് റോഡിൽ പ്രവർത്തിക്കുന്ന സൂപ്പർ ഫാർമസി മെഡിക്കൽസാണ് ആളെപ്പറ്റിക്കുന്ന ഡിസ്‌ക്കൗണ്ട് ഓഫർ, ബോർഡിൽ ഏഴുതിച്ചേർത്ത് തട്ടിപ്പ് നടത്തുന്നത്. ഇംഗ്ലീഷ് മരുന്നുകൾക്ക് പതിമൂന്ന് ശതമാനം മുതൽ നാല്പത് ശതമാനം വരെ ഡിസ്‌ക്കൗണ്ട് നല്കും എന്നാണ് ബോർഡിൽ ഏഴുതി വെച്ചിരിക്കുന്നത്. എന്നാൽ, കടയിലെത്തി മരുന്നുവാങ്ങിക്കഴിയുമ്പോൾ നയാ പൈസാ ഡിസ്കൗണ്ട് നല്കില്ല. ചോദിക്കുന്നവരോട് ആ മരുന്നിന് ഡിസ്കൗണ്ടില്ല എന്ന മറുപടിയാണ് നല്കുന്നത്. മെഡിക്കൽ സ്റ്റോറിലെത്തുന്ന സാധാരണക്കാരായ രോഗികളെ ഞെക്കിപ്പിഴിഞ്ഞ് പണമുണ്ടാക്കുകയാണ് സൂപ്പർ ഫാർമസി മെഡിക്കൽ ഷോപ്പുകാർ.

കേന്ദ്ര സർക്കാർ പദ്ധതിയായ ധൻജൻ മെഡിക്കൽ സ്റ്റോറുകളിൽ 10 മുതൽ 60 ശതമാനം വരെ വിലക്കുറവുണ്ട്. കാരുണ്യ ഫാർമസികളിലും ഇത്തരത്തിൽ വിലക്കുറവുണ്ട്.


എന്നാൽ, ഈ രണ്ട് ഫാർമസികളുടെയും മാതൃകയിൽ ബോർഡ് സ്ഥാപിച്ചാണ് പുതുപ്പള്ളിയിലെ സൂപ്പർ ഫാർമസി മെഡിക്കൽ സ്‌റ്റോർ തട്ടിപ്പ് നടത്തുന്നത്. സാധാരണക്കാരായ രോഗികളാണ് ഇവിടെ മരുന്ന് വാങ്ങാൻ എത്തുന്നത്. ഒരു രൂപയെങ്കിലും മരുന്നു വിലയിൽ ലാഭം പ്രതീക്ഷിച്ചാണ് ഇവർ ഡിസ്‌ക്കൗണ്ട് എന്ന ബോർഡ് കാണുന്ന മെഡിക്കൽ സ്‌റ്റോറുകളിൽ കയറിയിറങ്ങുന്നത്.

എന്നാൽ, ഡിസ്‌ക്കൗണ്ട് ബോർഡ് വെയ്ക്കുകയും ഡിസ്കൗണ്ട് കൃത്യമായി നല്കുകയും ചെയ്യുന്ന നിരവധി മെഡിക്കൽ സ്റ്റോറുകൾ ജില്ലയിലുണ്ട്.

കഴിഞ്ഞ ദിവസം മെഡിക്കൽ സ്റ്റോറിലെത്തിയ പുതുപ്പള്ളിക്കാരനായ യുവാവ് 359.60 രൂപയുടെ മരുന്ന് സൂപ്പർ ഫാർമയിൽ നിന്ന് വാങ്ങി.ഇംഗ്ലീഷ് മരുന്നുകളായ മെഫ്ത്താൽ ഫോർട്ട് ഗുളികയും, വോലിനി സ്പ്രേയുമാണ് യുവാവ് വാങ്ങിയത്. തുക റൗണ്ട് ചെയ്ത് 360 രൂപയ്ക്കും ബില്ല് നല്കി പണവും വാങ്ങി. ബോർഡിൽ പറയും പ്രകാരം ഏറ്റവും കുറഞ്ഞ ഡിസ്കൗണ്ടായ 13% നല്കിയാലും യുവാവിന് 46.80 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കേണ്ടിടത്താണ് 40 പൈസ കൂട്ടി 360 രൂപ വാങ്ങിയത്. മരുന്ന് വാങ്ങിയ ബില്ല് സഹിതം യുവാവ് തേർഡ് ഐ ന്യൂസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് തട്ടിപ്പ് സംബ്ബന്ധിച്ച് തേർഡ് ഐ ന്യൂസ് ഡ്രഗ് കൺട്രോളർക്ക് പരാതി നല്കുകയായിരുന്നു.