അവിശ്വാസ പ്രമേയം കള്ളങ്ങള്‍ നിറച്ചത്;  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം; നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ക്ക് പൂര്‍ണവിശ്വാസം;  പ്രതിപക്ഷത്തെ കടന്നാക്രമിച്ച്‌ അമിത് ഷാ

അവിശ്വാസ പ്രമേയം കള്ളങ്ങള്‍ നിറച്ചത്; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം; നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ക്ക് പൂര്‍ണവിശ്വാസം; പ്രതിപക്ഷത്തെ കടന്നാക്രമിച്ച്‌ അമിത് ഷാ

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയയത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അമിത് ഷാ.

അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ജനങ്ങള്‍ക്ക് മോദിയില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷം യഥാര്‍ത്ഥ പ്രശ്നങ്ങളല്ല ഉയര്‍ത്തുന്നത്, ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് അവിശ്വാസ പ്രമേയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി, കള്ളങ്ങള്‍ നിറച്ചതാണ് അവിശ്വാസ പ്രമേയം. മോദിക്കും സര്‍‌ക്കാരിനുള്ള അംഗീകാരത്തിന്റെ തെളിവാണ് രണ്ടാമതും ജനങ്ങള്‍ തിരഞ്ഞെടുത്തത്.

അഴിമതിയും കുടുബ വാഴ്ചയും ഇന്ത്യ വിടണം. യു,പി.എയുടെ ചരിത്രം അഴിമതിയുടേതാണ്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. മോദിയുടേത് വികസനത്തിന്റെ രാഷ്ട്രീയമാണ്. കോടിക്കണക്കിന് സാധാരണക്കാന്റെ വീടുകളില്‍ മോദി കുടിവെള്ളമെത്തിച്ചു.

കര്‍ഷകര്‍ക്ക് സഹായങ്ങള്‍ നല്‍കി. യു.പി.എ സര്‍ക്കാര്‍ കടം എഴുതിത്തള്ളുമെന്ന് വാഗ്ദാനം നല്‍കി. തങ്ങള്‍ ലോണ്‍ ആവശ്യമില്ലാത്ത സാഹചര്യമൊരുക്കാൻ ശ്രമിച്ചു. ജി.എസ്.ടി നടുപ്പിലാക്കി.

എല്ലാവര്‍ക്കും സൗജന്യ ധാന്യം ഉറപ്പാക്കി. യു.പി.എ സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയത് എഴുപതിനായിരം കോടിയുടെ കടമാണ്. മോദി സ‌ര്‍ക്കാരാകട്ടെ രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം കോടി ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കി. ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ജനങ്ങളിലേക്കെത്തുന്നത് എന്ന് രാജീവ് ഗാന്ധി പറഞ്ഞു. ഇപ്പോള്‍ എല്ലാ പണവും ജനങ്ങളിലേക്കെത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു.