‘അന്ന് ഷാള്‍ തട്ടിമാറ്റിയതിന് ഒരു കാരണമുണ്ട്’; ഇന്ന് മുട്ടിച്ചായനെ ചേര്‍ത്തുപിടിച്ച് ഷാള്‍ അണിയിച്ച് ചാണ്ടി ഉമ്മന്‍; സിപിഎമ്മിൻ്റെ വ്യാജ പ്രചരണത്തില്‍ വ്യക്തത വരുത്തി പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി
സ്വന്തം ലേഖിക
കോട്ടയം: സിപിഎം തനിക്കെതിരെ നടത്തിയ വ്യാജ പ്രചരണത്തില്‍ വ്യക്തത വരുത്തി പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ.
വിജയപുരം പഞ്ചായത്ത് മുൻ മെമ്പര്‍ ജോര്‍ജ് എം ഫിലിപ്പ് (മുട്ടിച്ചായൻ)നെ അവഹേളിച്ചു എന്നായിരുന്നു സിപിഎമ്മിന്റെ പ്രചരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘പ്രിയപ്പെട്ട സുഹൃത്തുക്കളേ, എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന്റെ അന്ന് ഞാൻ പള്ളിയിലേയ്ക്ക് പോയിരുന്നു. തീരുമാനിക്കുന്നതിന് മുൻപ് തന്നെ സ്ഥാനാര്‍ത്ഥിക്കായുള്ള ഷാള്‍ വാങ്ങുന്നത് ധാര്‍മികമായി ശരിയല്ല. ധാര്‍മികമായിട്ടാണ് ഞാൻ എല്ലാ കാര്യങ്ങളും നോക്കുന്നത്.
അന്ന് അത് ശരിയല്ലാത്തതുകൊണ്ട് മുട്ടിച്ചായൻ തന്ന ഷാള്‍ ഞാൻ വാങ്ങിയില്ല. അത് അദ്ദേഹത്തെ അപമാനിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അതുകൊണ്ട് ഈ ഷാള്‍ അദ്ദേഹത്തിന്റെ കഴുത്തിലിട്ട് ഞാൻ ആദരിക്കുകയാണ്.’-
ജോര്‍ജ് എം ഫിലിപ്പിനെ ചേര്‍ത്ത് പിടിച്ച് ഷാള്‍ അണിയിച്ചുകൊണ്ട് ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേ ഷാള്‍ തന്നെ ജോര്‍ജ് എം ഫിലിപ്പ് ചാണ്ടി ഉമ്മന് തിരിച്ച് അണിയിച്ച് കൊടുക്കുകയും ചെയ്തു.