video
play-sharp-fill

പുതുപ്പള്ളി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്  യുവജന കേന്ദ്രത്തിൻ്റെ  നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്തു

പുതുപ്പള്ളി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പുതുപ്പള്ളി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അഗതി രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണം നടത്തി.

സർക്കിൾ സർവീസ് സഹകരണ യൂണിയൻ, ചെയർമാൻ കെ.എം രാധാകൃഷ്ണൻ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ ജിഷ മധുവിന് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് നടന്ന കേരള ഒളിംപിക്സ് ഗെയിംസ് ഷൂട്ടിങ്ങിൽ എയർ റൈഫിൾ ഓപ്പൺ സെറ്റ് വനിതാവിഭാഗത്തിൽ മെഡൽ നേടിയ പുതുപ്പള്ളി സ്വദേശി ആൽവി സൂസൻ തോമസിനെ യോഗത്തിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ തോമസ് അധ്യക്ഷത വഹിച്ചു.

ജിനു ജോൺ(പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ) സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ മാണി ഗ്രാമപഞ്ചായത്ത് വികസന സമിതി അംഗം ജോൺ ബേബി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
സി എസ് സുധൻ , സൂസൻ ചാണ്ടി, ഗീതമ്മ കാണാകാലിൽ, ധന്യ രതീഷ് കാണാൻ കാരിയിൽ , യുവതി ക്ലബ്ബ് സെക്രട്ടറി പാർവതി എസ് ലാലു എന്നിവർ സംസാരിച്ചു.