
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; അസന്നിഹിത വോട്ടർമാരുടെ വോട്ടെടുപ്പ് തുടരുന്നു; ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 1260 പേരുടെ
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ടർമാരുടെ വീടുകളിലെത്തി വോട്ടെടുപ്പ് നടത്തുന്നത് തുടരുന്നു.
ഇതുവരെ 1260 പേരുടെ വോട്ടു വീടകളിലെത്തി പ്രത്യേക പോളിംഗ് സംഘം രേഖപ്പെടുത്തി. ഇതിൽ 1080 പേർ 80 വയസിന് മുകളിലുള്ളവരും 180 പേർ ഭിന്നശേഷി വിഭാഗത്തിലുള്ളവരുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ 306 പേരുടെ വീട്ടിൽ പ്രത്യേക പോളിംഗ് സംഘമെത്തും. ഇതിൽ 261 പേർ 80 വയസിന് മുകളിലുള്ളവരും 45 പേർ ഭിന്നശേഷിവിഭാഗത്തിലുള്ളവരുമാണ്.
സ്‌പെഷ്യൽ പോളിംഗ് ടീം ഇന്ന് (ഓഗസ്റ്റ് 31) എത്തുന്ന സ്ഥലങ്ങൾ ചുവടെ
പോളിങ് ടീം, വില്ലേജ്, ബൂത്ത, മുതിർന്ന പൗരൻമാർ, ഭിന്നശേഷി വിഭാഗക്കാർ, ആകെ എന്ന ക്രമത്തിൽ
ടീം 1 അയർക്കുന്നം, 17-18 ബൂത്തുകൾ, 22, 2, 24
ടീം 2 മണർകാട് 72-ാം ബൂത്ത്, 25,3,28
ടീം 3 മണർകാട് 79-ാം ബൂത്ത് 12,2,14
ടീം 4 അകലക്കുന്നം 39-ാം ബൂത്ത് 9,7,16
ടീം 5 അകലക്കുന്നം 38-ാം ബൂത്ത്, 11,3,14
ടീം 6 കൂരോപ്പട 51-ാം ബൂത്ത്, 23,3,26
ടീം 7 കൂരോപ്പട 63,64 ബൂത്തുകൾ, 19,4,23
ടീം 8 പാമ്പാടി 102-ാം ബൂത്ത്,14,3,17
ടീം 9 പാമ്പാടി 113, 115 ബൂത്തുകൾ,12,1,13
ടീം 10 പുതുപ്പള്ളി 127-ാം ബൂത്ത്, 16,0,16
ടീം 11 പുതുപ്പള്ളി 141-ാം ബൂത്ത്, 21,1,22
ടീം 12 മീനടം, 145-ാം ബൂത്ത്, 31,6,37
ടീം 13 പുതുപ്പള്ളി, 128 -ാം ബൂത്ത്, 12,0,12
ടീം 14 മണർകാട് 69,71 ബൂത്തുകൾ, 18,7,25
ടീം 15 കൂരോപ്പട 65-ാം ബൂത്ത്, 16,3,19