video
play-sharp-fill

പുതിയ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേയ്ക്ക്

പുതിയ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

ചെറുതോണി: ചെറുതോണി ടൗണിന്റെ മുഖഛായ മാറ്റി ഗതാഗത രംഗത്ത് പുതിയ ഏടുകള്‍ എഴുതിച്ചേര്‍ക്കുന്നതിനുപകരിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേയ്ക്ക്.

2018ലെ മഹാപ്രളയകാലത്ത് ചെറുതോണി അണക്കെട്ടില്‍നിന്നും വെള്ളം തുറന്നു വിട്ടതിനെ തുടര്‍ന്ന് ഭാഗികമായി തകര്‍ന്ന പാലത്തിനു പകരം നിര്‍മാണമാരംഭിച്ച പുതിയ പാലം പ്രതിസന്ധികള്‍ മറികടന്ന് അതിവേഗം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020നവംബര്‍ ഒന്നിനാണ് നിര്‍മാണമാരംഭിച്ചത്. ഏഴ് മാസത്തോളം തുടര്‍ച്ചയായ പണിക്കൊടുവില്‍ ഇനി അവശേഷിക്കുന്നത് ടാറിംഗ് മാത്രമാണ്. കൈവരി, കലുങ്ക് അപ്രോച് റോഡ് സംരക്ഷണഭിത്തി എല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പാലത്തിന്റെ ഇരുവശങ്ങളലേയ്ക്കും 90മീറ്റര്‍ വീതം നീളത്തില്‍ ടാറിങ് കൂടി കഴിഞ്ഞാല്‍ പാലം ഉദ്ഘാടനത്തിന് സജ്ജമാകും.ജില്ലയില്‍ പാറഖനനത്തിന് നിരോധനം നിലനില്‍ക്കുന്നത് പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശളമായ കരിങ്കല്ല് ലഭ്യമാക്കുന്നതിന് തടസമായി മാറിയിരുന്നു.

അതിനാല്‍ തമിഴ് നാട്ടില്‍ നിന്നുമാണ്കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ മെറ്റലിനും ചിപ്‌സിനും ക്ഷാമം നേരിടുന്നുണ്ട് പ്രതികൂല കാലാവസ്ഥയും മറ്റ് തടസങ്ങളും ഉണ്ടായില്ലെങ്കില്‍ മേയ്മാസത്തില്‍ത്തന്നെ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് നിര്‍മ്മാണച്ചുമതലയുള്ള പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍പറഞ്ഞു.

പഴയ പാലത്തില്‍ നിന്നും എട്ട് മീറ്റര്‍ ഉയരത്തിലാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായതോടെ പഴയ പാലത്തിന്റെ റോഡ് നിരപ്പില്‍ ഇരുവശങ്ങളിലും ഉണ്ടായിരുന്ന കെട്ടിടങ്ങളുടെ രണ്ട് നിലയോളം പുതിയ പാലത്തിന്റെ അടിയിലായി. പാലത്തിന് ഉയരമുള്ളതിനാല്‍ ഇനി ചെറുതോണി ഡാം തുറന്നു വിടേണ്ട സാഹചര്യമുള്‍പ്പടെ ഉണ്ടായാലും ഗതാഗതം മുടങ്ങില്ല. 23കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. പാലത്തിന് 120മീറ്റര്‍ നീളവും 18മീറ്റര്‍ വീതിയും ഉണ്ട്. പൊതുമരാമത്ത് ദേശീയ പാതാ വിഭാഗത്തിനാണ് മേല്‍നോട്ടച്ചുമതല.

Tags :