play-sharp-fill
യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന ​ഗുണ്ടാതലവൻ പുത്തൻപാലം രാജേഷിനെ വീടുവള‍ഞ്ഞ് കോട്ടയം കോതനല്ലൂരിൽനിന്നും കടുത്തുരുത്തി പോലീസ് പിടികൂടി

യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന ​ഗുണ്ടാതലവൻ പുത്തൻപാലം രാജേഷിനെ വീടുവള‍ഞ്ഞ് കോട്ടയം കോതനല്ലൂരിൽനിന്നും കടുത്തുരുത്തി പോലീസ് പിടികൂടി

തിരുവനന്തപുരം: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ പിടിയിലായ പുത്തൻപാലം രാജേഷിനെ (46) കോടതി റിമാൻഡ് ചെയ്തു. മേയ് 5ന് ഫോർട്ട് പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് പോലീസിന് കത്തയച്ചശേഷം ഒളിവിലായിരുന്ന രാജേഷിനെ കോട്ടയം കോതനല്ലൂരിൽ നിന്നു വീടുവള‍ഞ്ഞ് കടുത്തുരുത്തി പോലീസാണ് പിടികൂടിയത്. ഫോർട്ട് സ്റ്റേഷനിൽ ഇന്നലെ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

2023 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഫോർട്ട് പോലീസ് പറഞ്ഞത് ഇങ്ങനെ: രാജേഷിന്റെ ഡ്രൈവറുടെ സുഹൃത്താണ് പീഡനത്തിന് ഇരയായ യുവതി. എറണാകുളം സ്വദേശിയായ ഇവർ നഗരത്തിൽ വീട്ടുജോലിക്കായി എത്തിയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജേഷിന്റെ ഡ്രൈവറുടെ കാറിൽ കണ്ണാശുപത്രിക്കു സമീപത്തു നിന്നാണ് യുവതി കയറിയത്. എകെജി സെന്ററിനു സമീപത്ത് കാർ നിർത്തുകയും രാജേഷ് ഇവിടെ നിന്നു കയറുകയും ചെയ്തു. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തി പവർ ഹൗസ് ജംങ്ഷനിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം കാറിൽ കൊണ്ടുപോയി ഉപേക്ഷിച്ചെന്നുമാണ് പരാതി. യുവതി കമ്മിഷണർക്ക് നൽകിയ പരാതിയിൽ രാജേഷിനെ ഒന്നും സുഹൃത്തായ ഡ്രൈവറിനെ രണ്ടും പ്രതികളാക്കി ഫോർട്ട് പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് പരാതി കെട്ടിച്ചമച്ചതാണെന്ന് അറിയിച്ച് രാജേഷ് സ്റ്റേഷനിലേക്ക് കത്തയച്ചത്. രാജേഷിനൊപ്പമുണ്ടായിരുന്ന ജോമോൻ എന്നയാളെയും മറ്റു നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോതനല്ലൂർ ടൗണിനു സമീപം രാജേഷ് ഒളിവിൽകഴിഞ്ഞ വീട് ജോമോനാണു വാടകയ്ക്കെടുത്തിരുന്നത്.

കരാർ ജോലികൾ ചെയ്യുന്ന ജോമോൻ തിരുവനന്തപുരത്തു ജോലി ചെയ്തിരുന്നപ്പോൾ പുത്തൻപാലം രാജേഷുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഈ ബന്ധമാണു രാജേഷിനെ കോതനല്ലൂരിൽ എത്തിച്ചത്. പോലീസ് എത്തുമ്പോൾ ഒരു ബൈക്കുൾപ്പെടെ 5 വാഹനങ്ങൾ വീട്ടിലുണ്ടായിരുന്നു.