Spread the love

കോട്ടയം: ഈ സീസണിലെ പുഞ്ച നെല്ല് വിളവ് കഴിഞ്ഞ പുഞ്ച കൃഷിയേക്കാള്‍ കുറവായിരിക്കുമെന്ന് സൂചന. കഴിഞ്ഞ പുഞ്ചയില്‍ ലഭിച്ചതുപോലെ 47,000 മെട്രിക്

video
play-sharp-fill

ടണ്‍ വിളവു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
ഈ സീസണില്‍ പരമാവധി 46,000 മെട്രിക് ടണ്ണില്‍ കൂടുതല്‍ ലഭിക്കാനിടയില്ല.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളവ് കുറഞ്ഞതും വിളവെടുപ്പില്‍ അനിശ്ചിതത്വമുണ്ടായതുമാണ് അളവു കുറയാന്‍ പ്രധാന കാരണം. ഇതോടകം 41,000 മെട്രിക് ടണ്ണിന് പാഡി ഓഫീസര്‍ പിആര്‍എസ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി അയ്യായിരം ടണ്ണിനുകൂടി പിആര്‍എസ് നല്‍കാനുണ്ടെന്നാണ് വിലയിരുത്തല്‍. ഈ മാസം 31 വരെ നെല്ല് സംഭരണം തുടരുമെന്നാണ് പ്രഖ്യാപനമെങ്കിലും ജില്ലയില്‍ ഏറെക്കുറെ വിളവെടുപ്പ് അവസാന ഘട്ടത്തിലെത്തി.

കോട്ടയം നഗരസഭാപരിധിയിലും പായിപ്പാട്ടും ഏതാനും പാടങ്ങളിലെ കൊയ്ത്ത് ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. വിളവ് കുറഞ്ഞതും മഴമൂലം യന്ത്രങ്ങള്‍ എത്താന്‍ സാഹചര്യമില്ലാത്തുമാണ് കൊയ്ത്ത് വേണ്ടെന്നു വയ്ക്കാന്‍ കാരണം.

നെല്ലിന് വിലയായി കഴിഞ്ഞ ദിവസം 100 കോടി രൂപ അനുവദിച്ചതുകൊണ്ട് കര്‍ഷകര്‍ക്ക് യാതൊരു നേട്ടവുമില്ല. കുറഞ്ഞത് ആയിരം കോടി രൂപ അനുവദിക്കാതെ ഇതോടകം സംഭരിച്ച നെല്ലിന് വില നല്‍കാനാവില്ല.