സാമ്പത്തിക ക്രമക്കേട് നടന്നതായി സംശയം ; പുനര്‍ജനി കേസില്‍ മണപ്പാട്ട് ഫൗണ്ടേഷനും സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് ശുപാർശ

Spread the love

തിരുവനന്തപുരം : പുനര്‍ജനി കേസില്‍ മണപ്പാട്ട് ഫൗണ്ടേഷനും സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് ശുപാർശ.

video
play-sharp-fill

പ്രതിപക്ഷ നേതാവിനെ കൂടാതെ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻജിഒയ്ക്കും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനെതിരെയും എഫ്‌സിആർഎ നിയമപ്രകാരം സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

മണപ്പാട്ട് ഫൗണ്ടേഷന്റെ സിഇഒ അമീർ അഹമ്മദും വി ഡി സതീശനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ വിദേശത്ത് പണം പിരിച്ചു കേരളത്തിലേക്ക് അയച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനർജ്ജനി പദ്ധതിയുടെ കാലയളവില്‍ (2018-22) മണപ്പാട്ട് ഫൌണ്ടേഷന്റെ എഫ്‌സിആർഎ അക്കൗണ്ടിലേക്ക് 1,22,23,152 രൂപ വന്നതായും കണ്ടെത്തിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്നും പുനർജ്ജനി പദ്ധതിയുടെ പേരില്‍ വി ഡി സതീശന് വേണ്ടി സ്വരൂപിച്ച പണമാണ് ഇതെന്നാണ് വിജിലൻസിന് ലഭിച്ച പരാതിയില്‍ ഉള്ളത്. മണപ്പാട്ട് ഫൌണ്ടേഷൻ ഇത്തരത്തില്‍ വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ രേഖകളോ റെക്കോര്‍ഡുകളോ സൂക്ഷിച്ചിട്ടില്ലാ എന്നും എഫ്‌സിആർഎ നിയമത്തിന്റെ റൂള്‍ 19ന്റെ ലംഘനമാണെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മണപ്പാട്ട് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ പരിശോധിച്ചതില്‍ അക്കൗണ്ടിലേക്ക് വന്ന പണവും അതിനായി നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുകളുള്ളതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സാമ്ബത്തിക ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ നിഗമനം.