video
play-sharp-fill

വയനാട്ടിൽ വീണ്ടും കടുവ, ഭീതിയിൽ പുൽപ്പള്ളി നിവാസികൾ: ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കർഷകന്റെ ആടിനെ കടിച്ചു കൊന്നു

വയനാട്ടിൽ വീണ്ടും കടുവ, ഭീതിയിൽ പുൽപ്പള്ളി നിവാസികൾ: ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കർഷകന്റെ ആടിനെ കടിച്ചു കൊന്നു

Spread the love

 

വയനാട്: പുൽപള്ളിയിൽ ജനവാസമേഖലയൽ വീണ്ടും കടുവ ഇറങ്ങി. അമരക്കുനിയിലെ ജോസഫ് എന്ന കർഷകന്റെ ആടിനെയാണ് കടുവ കൊന്ന് തിന്നത്. തുടർന്ന് ഡി.എഫ്.ഒ. പരിശോധന നടത്തി.

 

അതേസമയം പ്രദേശവാസികൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഒറ്റയ്ക്ക് പുറത്തിറങ്ങരുത്, പരിസരങ്ങളിൽ എപ്പോഴും ശ്രദ്ധയുണ്ടാവണമെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകി. എന്നാൽ, പ്രദേശത്ത് കാപ്പി വിളവെടുപ്പ് സീസണായതുകൊണ്ട് പുറത്തിറങ്ങാതിരിക്കാൻ സാധ്യമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടു കടുവയെ എത്രയും പെട്ടെന്ന് കൂട്ടിനുള്ളിലാക്കണമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആവശ്യം.

 

കൂട് സ്ഥാപിച്ചിട്ടുള്ളതുകൊണ്ട് കടുവ എത്രയും പെട്ടെന്ന് കുടുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ, വനംവകുപ്പിന്റെ പ്രത്യേക സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group