ചൈനയിൽ നിന്നും കൊറിയയിലേയ്ക്കു ചുവടുമാറ്റി പബ്ജി: തിരിച്ചുവരാനൊരുങ്ങി പബ്ജിയുടെ പോരാളികൾ

ചൈനയിൽ നിന്നും കൊറിയയിലേയ്ക്കു ചുവടുമാറ്റി പബ്ജി: തിരിച്ചുവരാനൊരുങ്ങി പബ്ജിയുടെ പോരാളികൾ

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ ചൈന സൈനിക ആക്രമണത്തിന്റെയും അതിർത്തി സംഘർഷത്തിന്റെയും ഫലമായി രാജ്യത്ത് നിരോധിച്ച പബ്ജി എന്ന വിനോദ് ഗെയിം തിരിച്ചു വരാനൊരുങ്ങുന്നു. നൂറുകണക്കിന് യുവാക്കളുടെയും, വിനോദ പ്രേമികളുടെയും ഹരമായ പബ്ല്ജിയാണ് ഇപ്പോൾ തിരിച്ചു വരവിന് തയ്യാറെടുക്കുന്നത്.

ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയിൽ ഇന്ത്യൻ സർക്കാർ പബ്ജി നിരോധിച്ചിരുന്നു . ഇപ്പോഴിതാ വീണ്ടുമൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് പബ്ജി. ഇന്ത്യയിലെ പബ്ജി ആപ്പിൻറെ അവകാശം ടെൻസൻറിൽ നിന്ന് ദക്ഷിണ കൊറിയൻ കമ്പനി തിരിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് ഗെയിം പബ്ലിഷിംഗുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോർപ്പറേഷനായിരിക്കുമെന്നും ഇന്ത്യയിലെ പബ്ജി കളിക്കാർക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പബ്ജി കോർപ്പറേഷൻ അറിയിച്ചു.

ഇക്കഴിഞ്ഞ സെപ്തംബർ രണ്ടാം തിയ്യതി സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി പബ്ജിയടക്കം 118 ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ചൈനീസ് ആപ്പാണ് പബ്ജിയെന്നതാണ് ഇത് നിരോധിക്കാൻ പ്രധാനമായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്ന കാരണം.

സൗത്ത് കൊറിയൻ ഗെയിമിംഗ് കമ്ബനിയായ ബ്ലൂഹോളിൻറെ ഉപസ്ഥാപനമായ പബ്ജി കോർപ്പറേഷനാണ് ഗെയിമിന്റെ യഥാർത്ഥ നിർമ്മാതാക്കൾ. മൊബൈൽ ആപ്പ് മാത്രമായിരുന്നു ടെൻസെന്റ് ഡെവലപ്പ് ചെയ്തത്. ആപ്പ് അവകാശം സൗത്ത് കൊറിയൻ കമ്ബനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയിൽ പബ്ജി മൊബൈൽ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്.

സുരക്ഷ ശക്തമാക്കൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കും. നിയമനടപടികൾ പൂർത്തിയാക്കി ഉടൻ തിരിച്ചെത്തുമെന്നും പബ്ജി വ്യക്തമാക്കി.