
മുട്ടമ്പലം മുൻസിപ്പൽ പബ്ലിക്ക് ലൈബ്രറിയുടെ 75-ാം വാർഷികാഘോഷവും സമാപന സമ്മേളനവും സെപ്റ്റംബർ 22 ഞാറാഴ്ച മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും
മുട്ടമ്പലം : കെ എ അയ്യപ്പൻ പിള്ള സ്മാരക മുട്ടമ്പലം മുൻസിപ്പൽ പബ്ലിക്ക് ലൈബ്രറിയുടെ 75-ാം വാർഷികാഘോഷം സെപ്റ്റംബർ 22 ഞായറാഴ്ച നടക്കും.
മുട്ടമ്പലം ഗവൺമെന്റ് യു പി സ്കൂളിൽ വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍എ, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വി.കെ മധു, സംവിധായകൻ ജയരാജ് എന്നിവർ സംസാരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖില കേരള പ്രസംഗ മത്സരം, അഖില കേരള ചെസ് മത്സരം തുടങ്ങിയവയും നടക്കും. മൂന്നിന് വേള്‍ഡ് റെക്കോർഡിസ്റ്റ് സജീവ് പള്ളത്തിന്റെ മെന്റലിസം, വൈകിട്ട് ആറിന് തിരുവാതിര, തുടർന്ന് കോമഡി മാസ്‌റ്റേഴ്‌സിന്റെ കോമഡി ഷോ എന്നിവയും ഉണ്ടായിരിക്കും.
Third Eye News Live
0