Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്‍റെ പേരില്‍ സസ്പെൻഷനിലായ സ്‌കൂള്‍ പ്രന്‍സിപ്പലിന് വിരമിക്കല്‍ ദിവസം ആശ്വാസം.

video
play-sharp-fill

സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി നല്‍കിയ നിർദേശം ഒറ്റ ദിവസത്തില്‍ നടപ്പിലായതോടെയാണ് വിരമിക്കല്‍ ദിവസം ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിന് ആശ്വാസമായത്.

സസ്പെൻഷൻ പിന്‍വലിക്കാൻ മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം അനുസരിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് ഉത്തരവിറക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് എസ് ജവാദിനെ സർവീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍.

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയില്‍ പിൻവലിക്കുകയാണെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.