
ക്ഷേത്രോത്സവത്തിനിടെ പരസ്യമായി മദ്യപാനം. മദ്യ കുപ്പികളുമായി എത്തിയവർ സ്ത്രീകളടക്കം ആളുകള്‍ കൂടിനില്‍ക്കുന്നതിന് ഇടയില്‍ വെച്ചാണ് മദ്യപിച്ചത്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വലിയ വിളക്കിനോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്കിടയിലാണ് ചിലർ പരസ്യമായി മദ്യപിച്ചത്. പരസ്യ മദ്യപാനം നടത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.






