Spread the love

മലപ്പുറം: എടവണ്ണപ്പാറയില്‍ 18കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

video
play-sharp-fill

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണ കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരില്‍ വീട്ടില്‍ യാസിർ ആത്മഹത്യ ചെയ്തത്. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. യാസിറിനെ മുനീർ മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.

യാസിർ മുനീറിന് പണം തിരികെ നല്‍കാൻ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് മർദനമുണ്ടായത്. അതേസമയം, അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group