
നമ്പ്യാർ സാറിന്റെ വിടവാങ്ങൽ വലിയ ശൂന്യത: ഒ.എം നമ്പ്യാരെ അനുസ്മരിച്ച് പി.ടി ഉഷ
സ്വന്തം ലേഖകൻ
തൃശൂർ: അന്തരിച്ച പ്രശസ്ത കായിക പരിശീലകൻ ഒ എം നമ്പ്യാരെ ഓർത്തെടുത്ത് അദ്ദേഹത്തിന്റെ പ്രിയശിഷ്യ പി ടി ഉഷ.
സോഷ്യൽ മീഡിയയിലാണ് ഉഷ തന്റെ കുറിപ്പെഴുതി. ഉഷയുടെ വാക്കുകളിങ്ങനെ… ”എന്റെ ഗുരു, പരിശീലകൻ, വഴിക്കാട്ടി… അദ്ദേഹത്തിന്റെ വിയോഗം ഒരുകാലത്തും നികത്താൻ കഴിയാത്തതാണ്. വലിയ ശൂന്യതയാണ് എന്നിലുണ്ടാക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ ജീവതത്തിൽ അദ്ദേഹം വഹിച്ച പങ്ക് കേവലം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല.
വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തയാണിത്. ഒ എം നമ്പ്യാർ സാറെ തീർച്ചയായും മിസ് ചെയ്യും.” ഉഷ ഫേസ്ബുക്കിൽ കുറിച്ചിട്ടു.
Third Eye News Live
0