ഏറ്റുമാനൂരിൽ വീണ്ടും ക്വട്ടേഷൻ ഗുണ്ടാ ആക്രമണം: ഓട്ടോ ഡ്രൈവറെ നാലംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; ഏറ്റുമാനൂരിൽ സജീവമായി മാഫിയ സംഘം: ആക്രമിച്ചത് ആർപ്പൂക്കര പനമ്പാലത്ത് എത്തിച്ച്

ഏറ്റുമാനൂരിൽ വീണ്ടും ക്വട്ടേഷൻ ഗുണ്ടാ ആക്രമണം: ഓട്ടോ ഡ്രൈവറെ നാലംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; ഏറ്റുമാനൂരിൽ സജീവമായി മാഫിയ സംഘം: ആക്രമിച്ചത് ആർപ്പൂക്കര പനമ്പാലത്ത് എത്തിച്ച്

Spread the love

ക്രൈം ഡെസ്ക്

കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച് കൊണ്ടു പോയ ശേഷം ക്വട്ടേഷൻ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ഏറ്റുമാനൂർ പ്രൈവറ്റ് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ
പുന്നത്തുറ വെസ്റ്റ് കുഴിക്കോട്ട് പറമ്പിൽ കെ.എസ് സുബിലി ( 30 )നെയാണ് ക്വട്ടേഷൻ ഗുണ്ടാ സംഘം മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഏറ്റുമാനൂരിൽ നിന്നും ഓട്ടം വിളിച്ചു കൊണ്ടു വന്ന സംഘം , യുവാവിനെ പനമ്പാലത്ത് വച്ച് മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെ ഏറ്റുമാനൂരിൽ എത്തിയ ക്വട്ടേഷൻ ഗുണ്ടാ സംഘം സുബിലിനെ ഓട്ടം വിളിച്ചു. തുടർന്ന് , ഓട്ടോറിക്ഷയിൽ സുബിലിനെയുമായി ആർപ്പൂക്കര മെഡിക്കൽ കോളജിന് സമീപം പനമ്പാലത്ത് ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ അക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് കൈയ്യിലും കാലിലും അടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ ശേഷം നാലംഗ ക്വൊട്ടേഷൻ സംഘം സ്ഥലത്തു നിന്നും രക്ഷപെട്ടു.തുടർന്ന് സുബിലിന്റെ സുഹൃത്തുക്കളെത്തിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഞായറാഴ്ച രാവിലെ മുതൽ സുബിലിനെ  മൊബൈലിൽ വിളിച്ച് ക്വൊട്ടേഷൻ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.