Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: സിൽവർലൈനിനെതിരെ കോട്ടയം നട്ടാശേരിയിൽ പ്രതിഷേധം. എൺപതോളം വീടുകളെ ബാധിക്കുമെന്ന് സമരക്കാർ. കേരള കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ സർവേ നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. ശക്തമായ പ്രതിഷേധമാണ് നാട്ടുകാർ ഇവിടെ ഉയർത്തുന്നത്. കേന്ദ്രം അനുമതി നല്കാത്ത പദ്ധതി ഒരു രീതിയിലും നടപ്പാക്കാൻ അനുവദിക്കില്ലായെന്ന നിലപാടിലാണ് നേതാക്കളും സമരക്കാരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കാടും, മലപ്പുറത്തും സിൽവർലൈനിനെതിരെ പ്രതിക്ഷേധം കനക്കുന്നു. മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിലും സിൽവർ ലൈൻ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ജനങ്ങൾ സംഘടിച്ച് പ്ലക്കാർഡുകളുമായെത്തിയതോടെയാണ് നടപടികൾ താൽക്കാലികമായി നിർത്തിവെച്ചത്.

സിൽവർ ലൈൻ പ്രതിഷേധത്തിൽ പൊലീസിന്റെ ഭാ​ഗത്തുനിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാൻ. പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകണമെന്നാണ് നിർദേശം.

അതേസമയം ചങ്ങനാശേരി മാടപ്പള്ളിയിൽ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ കെ- റെയിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. 150 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണിൽ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്ക് തകറാറ് പറ്റിയതായും പൊലീസ് പറയുന്നു.