Spread the love

അടിമാലി: കോടതി മുറിക്കുള്ളില്‍ അസഭ്യ വർഷവും കയ്യേറ്റ ശ്രമവും നടത്തിയ അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. അടിമാലി ജെ എഫ് എം കോടതിയില്‍ കഴിഞ്ഞ ദിവസമാണ് ഈ അനിഷ്ട സംഭവം ഉണ്ടായത്.

video
play-sharp-fill

അഡ്വ. ബേസില്‍ ലൂക്കോസിനെതിരെയാണ് അടിമാലി പൊലീസ് കേസെടുത്തത്. ഒരു കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി ജഡ്ജി തന്റെ ചേമ്പറിലേക്ക് പോയ തക്കം നോക്കിയാണ് ബേസില്‍ ലൂക്കോസ് അതിക്രമം നടത്തിയത്.

ഈ സമയം കോടതി മുറിയില്‍ ഉണ്ടായിരുന്ന എതിർഭാഗം ആവലാതിക്കാരിയെയും അവരുടെ അഭിഭാഷകനെയും ഇയാള്‍ അധിക്ഷേപിക്കുകയായിരുന്നു. ഇതിനു പുറമെ അവരെ ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഒരു അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റം അതീവ ഗൗരവകരമാണ്.