Spread the love

കണ്ണൂർ: കൂത്തുപറമ്പിനടുത്ത് പൊയിലൂരില്‍ ബോംബുകള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോപ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.

video
play-sharp-fill

ബോള്‍ ഐസ്ക്രീമിന്റെ ഒഴിഞ്ഞ കണ്ടെയ്നറിനകത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച്‌ തയ്യാറാക്കിയ അഞ്ച് ബോംബുകളടക്കം ആറ് ബോംബുകളാണ് കണ്ടെത്തിയത്. ഒരു ബക്കറ്റില്‍ പകുതിയോളം മണല്‍ നിറച്ച്‌ ഇതിന് മുകളില്‍ നിരത്തി വച്ച നിലയിലായിരുന്നു ബോംബുകള്‍.

ഇവ പോലീസ് കസ്റ്റഡിയിലെടുത്തു. ബോംബുകള്‍ നിർവീര്യമാക്കിയതായാണ് വിവരം. കഴിഞ്ഞ ദിവസം പാനൂർ ചിത്ര വയലില്‍ നിന്നും രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടൻ ബോംബും പിടിച്ചെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group