video
play-sharp-fill
രാഹുൽ ഇന്ത്യക്കാരനാണെന്ന് രാജ്യത്തിന് മുഴുവനറിയാം ; ആഭ്യന്തര മന്ത്രാലയത്തിനെതിരെ പ്രിയങ്ക

രാഹുൽ ഇന്ത്യക്കാരനാണെന്ന് രാജ്യത്തിന് മുഴുവനറിയാം ; ആഭ്യന്തര മന്ത്രാലയത്തിനെതിരെ പ്രിയങ്ക

സ്വന്തംലേഖകൻ

കോട്ടയം : രാഹുൽ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവർക്കും അറിയാമെന്ന് സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. രാഹുൽ ഇന്ത്യയിലാണ് ജനിച്ചതും വളർന്നതുമെന്ന് രാജ്യത്തിന് മുഴുവൻ അറിയാവുന്ന കാര്യമാണെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചതിനെതിരെ അമേഠിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. വിദേശ പൗരത്വവുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് നടപടി.