
ഡൽഹി:സഭയിൽ സംസാരിക്കേണ്ടത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയിൽ നിന്നും പഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.വനിതാ സംവരണ ബില്ലിനെക്കുറിച്ചും ഡിലിമിറ്റേഷൻ കമ്മീഷനുമായും ബന്ധപ്പെട്ട ബില്ലുകളിലെ ചർച്ചയ്ക്കിടെ തന്നെക്കുറിച്ചുള്ള പ്രിയങ്കയുടെ പരാമര്‍ശം കേട്ട് അമിത് ഷാ ചിരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
തനിക്ക് 20 വര്‍ഷമായി സാധിക്കാത്തത് സഹോദരിക്ക് സാധിച്ചുവെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.
ആഭ്യന്തര മന്ത്രി ചിരിക്കുകയാണ്. അദ്ദേഹം എല്ലാ പദ്ധതികളും തയ്യാറാക്കി വെച്ചിട്ടുണ്ട്. ചാണക്യൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ നിങ്ങളുടെ രാഷ്ട്രീയ കൗശലങ്ങൾ കണ്ട് അദ്ദേഹവും അത്ഭുതപ്പെടുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹം എല്ലാ പദ്ധതിയും തയ്യാറാക്കി ഇപ്പോൾ ചിരിക്കുകയാണ്. അദ്ദേഹം എന്നോട് യോജിക്കുന്നുണ്ട്.” എന്നാണ് പ്രിയങ്ക പറഞ്ഞത്. ഇതു കേട്ട് പ്രകോപിതനാകാതെ അമിത് ഷാ ചിരിച്ചു. ഇത് സഭയിലാകെ ചിരി പടര്‍ത്തുകയും ചെയ്തു.







