video
play-sharp-fill

മുംബൈ ന​ഗരത്തിലെ കോച്ചുന്ന തണുപ്പിൽ ഇരുന്ന് എനിക്ക് ഭക്ഷണം കഴിക്കേണ്ടി വന്നു; ഹോട്ടലിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് നടി  പ്രിയ വാര്യർ

മുംബൈ ന​ഗരത്തിലെ കോച്ചുന്ന തണുപ്പിൽ ഇരുന്ന് എനിക്ക് ഭക്ഷണം കഴിക്കേണ്ടി വന്നു; ഹോട്ടലിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് നടി പ്രിയ വാര്യർ

Spread the love

സ്വന്തം ലേഖകൻ

സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട് മുംബൈയിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതിനിടെ ഉണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച്‌ വെളിപ്പെടുത്തി നടി പ്രിയ വാരിയര്‍.

പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടു വന്നതിന് ഹോട്ടലുകാര്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയതായും തനിക്ക് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നെന്നും നടി പറയുന്നു. ഷൂട്ടിങ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലില്‍ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്.

ഞാന്‍ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്.എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച്‌ മുൻമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടല്‍, ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീമാണ് ഹോട്ടല്‍ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടു തന്നെ എനിക്ക് ഇവരുടെ ഈ പോളിസികള്‍ ഒന്നും വായിച്ചു നോക്കാന്‍ കഴിഞ്ഞില്ല.

ഭക്ഷണം അകത്തുകയറ്റാന്‍ കഴിയില്ലെന്നായിരുന്നു ഇവര്‍ എന്നോട് പറഞ്ഞത്. ഇത്തവണത്തേക്ക് മാത്രം ക്ഷമിക്കുവാന്‍ ഞാനവരോട് താഴ്മയായി അഭ്യര്‍ത്ഥിച്ചു. ഭക്ഷണത്തിന് ഞാന്‍ പണം നല്‍കിയതാണ് എന്നും അത് കളയുവാന്‍ പറ്റില്ല എന്നും പറഞ്ഞു. അവര്‍ എന്നോട് ഒന്നുകില്‍ ഭക്ഷണം കളയുക, അല്ലെങ്കില്‍ പുറത്തു നിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്.

അവര്‍ അവിടെ വലിയ ഒരു സീന്‍ തന്നെ ഉണ്ടാക്കി. ഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു.’ -പ്രിയ വാരിയര്‍ പറഞ്ഞു.