video
play-sharp-fill

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കണം; സംസ്ഥാനത്ത് അനിശ്ചിതകാല  പണിമുടക്ക് പ്രഖ്യാപിച്ച്‌ സ്വകാര്യ ബസ് ഉടമകള്‍

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കണം; സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച്‌ സ്വകാര്യ ബസ് ഉടമകള്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ ബസ് ഉടമകള്‍ തീരുമാനിച്ചു.

വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോര്‍ഡിനേഷൻ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയര്‍ത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

നിലവില്‍ സര്‍വീസ്’ നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാൻ അനുവദിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.