നടൻ പൃഥ്വിരാജിന് കോവിഡ് : താരത്തിന് രോഗം സ്ഥിരീകരിച്ചത് സിനിമാ ചിത്രീകരണത്തിനിടയിൽ

സ്വന്തം ലേഖകൻ

കൊച്ചി : നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

പൃഥ്വിരാജിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ഡി ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.. ചിത്രത്തിന്റെ സംവിധായകനും പ്രധാന താരത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്.

ഇരുവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും ക്വാറന്റീനിൽ പോകേണ്ടി വരും. കൊച്ചിയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.

നേരത്തെ ലോക് ഡൗൺ ആരംഭിച്ചിരുന്ന സമയത്ത് ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടങ്ങിന് ശേഷം ജോർദാനിൽ നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. എന്നാൽ അന്ന് അദ്ദേഹത്തിന്റെ പരിശോധനാഫലം ് നെഗറ്റീവായിരുന്നു.

ജോർദ്ദാനിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷം മുൻകരുതൽ എന്നോണം താരം ക്വാറന്റൈനിൽ കഴിയുകയും ചെയ്തിരുന്നു.