video
play-sharp-fill

ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി.

ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി.

Spread the love

സ്വന്തം ലേഖകൻ

ഡൽഹി : ജപ്പാൻ, പാപ്പുവ ന്യൂഗിനി, ഓസ്‌ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാന മന്ത്രി തിരിച്ചെത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും പാര്‍ട്ടി നേതാക്കളും അദ്ദേഹത്തെ ഹാരമണിയിച്ച്‌ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി ദേശീയ അദ്ധ്യക്ഷനൊപ്പം വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, മുൻ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധൻ, ഡല്‍ഹി എംപി രമേഷ് വിധുരി, ഹൻസ് രാജ് ഹൻസ്, ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീര്‍ സിങ് ബിധുരി എന്നിവരും ഉണ്ടായിരുന്നു. കൂടാതെ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് നിരവധി ബിജെപി പ്രവര്‍ത്തകരും അനുഭാവികളും തടിച്ചുകൂടിയിരുന്നു.